ചില്ലറവില കുറഞ്ഞു
Thursday, October 13, 2016 11:21 AM IST
ന്യൂഡൽഹി: പച്ചക്കറിവില കുറഞ്ഞതോടെ സെപ്റ്റംബറിലെ ചില്ലറ വിലക്കയറ്റത്തോതു കുറഞ്ഞു. ചില്ലറവില ആധാരമാക്കിയുള്ള സിപിഐ 4.31 ശതമാനമേ കയറിയുള്ളൂ. 13 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കയറ്റമാണിത്. തലേമാസം 5.05 ശതമാനമായിരുന്നു.

പച്ചക്കറിവില 7.21 ശതമാനം കുറഞ്ഞതാണു സൂചിക കുറയാനിടയാക്കിയത്. പയറുവർഗങ്ങൾ, മത്സ്യം, മാംസം എന്നിവയുടെ നിരക്കും താണു. മൊത്തത്തിൽ ഭക്ഷ്യവിലകളുടെ കയറ്റം 3.88 ശതമാനമായി ചുരുങ്ങി. തലേമാസം ഇത് 5.91 ശതമാനമായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.