പത്തുകോടി ഇടപാടുകാരുമായി ഫ്ളിപ്കാർട്ട് കുതിക്കുന്നു
പത്തുകോടി ഇടപാടുകാരുമായി ഫ്ളിപ്കാർട്ട് കുതിക്കുന്നു
Thursday, September 22, 2016 11:07 AM IST
ബംഗളൂരു: ഇന്ത്യയിലേ ഏറ്റവും വലിയ ഓൺലൈൻ ചില്ലറവ്യാപാരിയായ ഫ്ളിപ്കാർട്ടിന്റെ രജിസ്റ്റേഡ് ഇടപാടുകാരുടെ എണ്ണം പത്തു കോടി പിന്നിട്ടു. മാർച്ചിൽ 75 മില്യൺ (7.5 കോടി) ഇടപാടുകാരായിരുന്നു ഫ്ളിപ്കാർട്ടിനുണ്ടായിരുന്നത്. കമ്പനിയുടേതന്നെ ഉടമസ്‌ഥതയിലുള്ള ജബോംഗ്, മിന്ത്ര എന്നീ സ്‌ഥാപങ്ങളുടെ ഇടപാടുകാരെ ഈ കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല. അമേരിക്കയ്ക്കും ചൈനയ്ക്കും ശേഷം ഒരു രാജ്യത്ത് 10 കോടി ഇടപാടുകാരെ സൃഷ്‌ടിക്കുന്ന കമ്പനി ഫ്ളിപ്കാർട്ടാണെന്ന് കമ്പനി അവകാശപ്പെട്ടു.


കമ്പനിയുടെ ഏറ്റവും വലിയ വ്യാപാരമേള ബിഗ് ബില്യൺ സെയിൽ എന്ന പേരിൽ അടുത്ത മാസം രണ്ടു മുതൽ ആറു വരെ നടക്കും. ഇതേ തീയതികളിൽ സ്നാപ്ഡീലും വ്യാപാരമേള പ്രഖ്യാപിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.