കറന്റ് അക്കൗണ്ട് കമ്മി കുറഞ്ഞു
കറന്റ് അക്കൗണ്ട് കമ്മി കുറഞ്ഞു
Wednesday, September 21, 2016 11:18 AM IST
മുംബൈ: ഏപ്രിൽ–ജൂൺ കാലയളവിൽ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി (സിഎഡി) കുത്തനേ കുറഞ്ഞു. തലേവർഷം ഇതേകാലയളവിൽ 610 കോടി ഡോളറായിരുന്ന കമ്മി 30 കോടി ഡോളറായി കുറഞ്ഞു. ജിഡിപിയുടെ 1.2 ശതമാനത്തിൽനിന്ന് 0.1 ശതമാനമായാണു താഴ്ച.

ഭരണ മികവോ വിദേശനാണ്യ വരവ് കൂടിയതോ അല്ല ഇതിനു കാരണം. വിദേശവ്യാപാര കമ്മി കുത്തനേ താണതാണ്. തലേവർഷം ഇതേ കാലത്ത് 3,420 കോടി ഡോളറായിരുന്ന വ്യാപാര കമ്മി 2,380 കോടി ഡോളറായി താണു. കയറ്റുമതി 2.2 ശതമാനം കുറഞ്ഞപ്പോൾ ഇറക്കുമതിച്ചെലവ് 11.5 ശതമാനം കുറഞ്ഞു. ക്രൂഡ് ഓയിൽ വിലയിടിവും സ്വർണ ഇറക്കുമതി കുറഞ്ഞതുമാണു വ്യാപാര കമ്മി താഴാൻ വഴിതെളിച്ചത്. പെട്രോളിയം ഇറക്കുമതിയിൽ 440 കോടി ഡോളറിന്റെ ലാഭമാണ് ഇക്കാലത്തുണ്ടായത്.


പ്രവാസികളിൽനിന്നുള്ള വരവും പ്രവാസികളുടെ ബാങ്ക് നിക്ഷേപവും ഗണ്യമായി കുറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.