പുതിയ ഷോറൂമുകളുമായി കല്യാൺ ജ്വല്ലേഴ്സ്
പുതിയ ഷോറൂമുകളുമായി കല്യാൺ ജ്വല്ലേഴ്സ്
Wednesday, September 21, 2016 11:18 AM IST
തൃശൂർ: കല്യാൺ ജ്വല്ലേഴ്സ് ചെന്നൈയിൽ വേളാച്ചേരി, അണ്ണാനഗർ എന്നിവിടങ്ങളിൽ ഷോറൂമുകൾ തുറക്കുന്നു. 150 കോടി രൂപയാണ് നിക്ഷേപം. പുതിയ രണ്ടു ഷോറൂമുകൾ തുറക്കുന്നതോടെ ചെന്നൈയിൽ കല്യാണിന് അഞ്ചു ഷോറൂമുകളാകും.

കല്യാൺ ജ്വല്ലേഴ്സ് ബ്രാൻഡ് അംബാസഡർമാരും സിനിമാതാരങ്ങളുമായ സോനം കപൂർ, പ്രഭു ഗണേശൻ എന്നിവരും കല്യാൺ ജ്വല്ലേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ രാജേഷ് കല്യാണരാമൻ, രമേഷ് കല്യാണരാമൻ എന്നിവരും ചേർന്ന് 25നു ഷോറൂമുകൾ ഉദ്ഘാടനം ചെയ്യും.


വേളാച്ചേരിയിലെയും അണ്ണാനഗറിലേയും ഷോറൂമുകൾ മൂന്നു നിലകളിലായി 7500 ചതുരശ്ര അടി വിസ്തൃതിയുള്ളതാണ്.

ഈ സാമ്പത്തിക വർഷത്തിൽ ഇതുവരെ ആറ് ഷോറൂമുകൾ ആരംഭിച്ച കല്യാൺ 14 ഷോറൂമുകൾ കൂടി തുറക്കാനാണ് പദ്ധതിയിടുന്നതെന്നു ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.