അരുന്ധതി ഭട്ടാചാര്യയുടെ കാലാവധി നീട്ടിയേക്കും
അരുന്ധതി ഭട്ടാചാര്യയുടെ കാലാവധി നീട്ടിയേക്കും
Sunday, September 18, 2016 11:30 AM IST
ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മേധാവി അരുന്ധതി ഭട്ടാചാര്യയുടെ കാലാവധി നീട്ടിയേക്കും. മൂന്നു വർഷത്തേക്കു നിയമിച്ച അരുന്ധതിയുടെ കാലാവധി ഈ മാസം അവസാനിക്കുന്ന സാഹചര്യത്തിലാണ് ഒരു വർഷംകൂടി കാലാവധി നീട്ടി നല്കാൻ സർക്കാർ ആലോചിക്കുന്നത്. അസോസ്യേറ്റ് ബാങ്കുകളുടെ ലയന നടപടികൾ നടക്കുന്നതിനാൽ അരുന്ധതി സ്‌ഥാനത്തു തുടരേണ്ടത് അത്യാവശ്യമാണെന്ന് ബാങ്ക് ഓഫ് ബോർഡ് ബ്യൂറോ സർക്കാരിനെ അറിയിച്ചു. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടായേക്കും.


അഞ്ച് അസോസ്യേറ്റ് ബാങ്കുകളുടെ ലയനനടപടികളാണ് നടന്നുവരുന്നത്. ഇത് പൂർത്തിയായാൽ 37 ലക്ഷം കോടി മൂല്യത്തോടെ 22,500 ബ്രാഞ്ചുകളും 58,000 എടിഎമ്മുകളും 50 കോടി ഇടപാടുകാരുമുള്ള ലോകത്തിലെതന്നെ ഏറ്റവും വലിയ ബാങ്കായി എസ്ബിഐ മാറും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.