ഒലയുടെ ’ടാക്സി ഫോർ ഷുവർ‘ നിർത്തലാക്കുന്നു
ഒലയുടെ ’ടാക്സി ഫോർ ഷുവർ‘ നിർത്തലാക്കുന്നു
Wednesday, August 17, 2016 11:57 AM IST
ന്യൂഡൽഹി: ഓൺലൈൻ ടാക്സി സർവീസ് ആയ ഒലയുടെ ടാക്സി ഫോർ ഷുവർ (ടിഎഫ്എസ്) നിർത്തലാക്കുന്നു. 20 കോടി ഡോളർ മുടക്കി ഏറ്റെടുത്ത സർവീസാണ് 18 മാസത്തിനുള്ളിൽ നിർത്തലാക്കുന്നത്. ഇതുവഴി വഴി 700 ആളുകൾ ക്ക് തൊഴിൽ നഷ്‌ടപ്പെടുന്നത്.

കുറഞ്ഞ നിരക്കിൽ ഗതാഗത സൗ കര്യം ലഭ്യമാക്കുന്നതിനാണ് ടാക്സി ഫോർ ഷുവർ സംവിധാനം കൊണ്ടുവന്നത്. എന്നാൽ, ഒല മൈക്രോയുടെ വരവോടെ ടിഎഫ്എസ് ഇതിൽ ലയിപ്പിക്കുകയായിരുന്നു. ഈ വർഷം ആരംഭത്തിലാണ് സോഫ്റ്റ് ബാങ്ക് പിന്തുണയോടെ ഒല മൈക്രോ സർവീസ് ആരംഭിച്ചത്. രാജ്യത്തെ 90 നഗരങ്ങളിലായി കുറഞ്ഞ നിരക്കിൽ ഒല എസി ടാ ക്സി സർവീസുകൾ നടത്തുന്നുണ്ട്.


2015 മാർച്ചിലാണ് ഒല ടാക്സി ഫോർ ഷുവറിനെ ഏറ്റെടുക്കുന്നത്. ഇ തിലൂടെ എതിരാളിയായ യൂബറി ൽനിന്ന് ഒല വിപണി പിടിച്ചെടുക്കുകയായിരുന്നു. എന്നാൽ, യൂബറിന്റെ ചൈനയിലെ പ്രവർത്തനങ്ങൾ ഡിഡി ചുക്സിംഗ് എന്ന കമ്പനിക്കു കൈമാറിയതിലൂടെ വിപണി കീഴട ക്കാനൊരുങ്ങുകയാണു യൂബർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.