വളർച്ച കുറയുമെന്ന് ഐഎംഎഫ്
വളർച്ച കുറയുമെന്ന് ഐഎംഎഫ്
Tuesday, July 19, 2016 11:18 AM IST
വാഷിംഗ്ടൺ: ഈ സാമ്പത്തിക വർഷം ഇന്ത്യയുടെ സാമ്പത്തിക (ജിഡിപി) വളർച്ച നേരത്തേ പ്രതീക്ഷിച്ചതിലും അല്പം കുറവാകുമെന്ന് അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്). 7.4 ശതമാനമാണ് നിധി ഇപ്പോൾ കാണുന്ന വളർച്ച. നേരത്തേ 7.5 ശതമാനം പ്രതീക്ഷിച്ചതാണ്. നേരത്തേ പ്രതീക്ഷിച്ചതു പോലെ നിക്ഷേപം വർധിക്കുന്നില്ലെന്നു നിധി ചൂണ്ടിക്കാണ്ടി. കഴിഞ്ഞ വർഷം ഇന്ത്യ 7.6 ശതമാനം വളർന്നതാണ്.


യൂറോപ്യൻ യൂണിയനിൽനിന്നു ബ്രിട്ടൻ വിട്ടുപോകുന്നത് (ബ്രെക്സിറ്റ്) ആഗോള സമ്പദ്ഘടനയ്ക്കു വലിയ ഭീഷണിയാണെന്നു നിധി കരുതുന്നു. ഇന്ത്യക്കും അതിന്റെ ക്ഷീണമുണ്ടാകും. ആഗോളതലത്തിൽ 2016ൽ 3.1ഉം 2017ൽ 3.4ഉം ശതമാനം വളർച്ചയേ പ്രതീക്ഷിക്കുന്നുള്ളൂ. ചൈനീസ് വളർച്ച യഥാക്രമം 6.6ഉം 6.2ഉം ശതമാനമാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.