യുഎസ്ടി ഗ്ലോബലിന് എടിഡി ബെസ്റ്റ് അവാർഡ്
Sunday, July 17, 2016 11:02 AM IST
തിരുവനന്തപുരം: ആഗോളതലത്തിൽ 1000 കമ്പനികൾക്ക് ഡിജിറ്റൽ സാങ്കേതിക സേവനങ്ങൾ പ്രദാനം ചെയ്യുന്ന കമ്പനിയായ യുഎസ്ടി ഗ്ലോബലിനെ പഠനത്തിനും നൈപുണ്യ വികസനത്തിനുമായുളള എടിഡി ബെസ്റ്റ് അവാർഡിന് തെരഞ്ഞെടുത്തു.

ഒക്ടോബർ അഞ്ചിന് വാഷിംഗ്ടൺ ഡിസിയിലെ ചരിത്രപ്രധാനമായ റോണാൾഡ് റീഗൺ ബിൽഡിംഗ് ആൻഡ് ഇന്റർനാഷണൽ ട്രേഡ് സെന്ററിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.

ജീവനക്കാരുടെ നൈപുണ്യ വികസനത്തിലൂടെ നേട്ടം കൊണ്ടുവരുന്ന കമ്പനികൾക്കാണ് എടിഡി പുരസ്കാരം നൽകി വരുന്നത്. യുഎസ്ടി ഗ്ലോബലിന്റെ ഫ്ളാഗ്ഷിപ്പ് പരിപാടിയായ സ്റ്റെപ് ഇറ്റ് അപ് അമേരിക്കയിലൂടെ അമേരിക്കയിലെ തെരഞ്ഞെടുത്ത 10 ഉൾനഗരങ്ങളിൽനിന്നുളള ആയിരത്തോളം സ്ത്രീകൾക്ക് ജോലിസാധ്യത ഏറെയുളള മേഖലകളിൽ പരിശീലനം നടത്താൻ പദ്ധതിയുണ്ട്. ഇത്തരത്തിൽ ഇന്ത്യയിലും ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ആയിരം പേർക്ക് സാങ്കേതികവിദ്യയിലധിഷ്ഠിതമായ പരിശീലനം നല്കാനും കമ്പനി പദ്ധതിയിട്ടിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.