ഡോ. ജി.ആർ. സിംഗ് മുഖ്യ നാളികേര വികസന ഓഫീസർ
ഡോ. ജി.ആർ. സിംഗ്  മുഖ്യ നാളികേര വികസന ഓഫീസർ
Friday, July 1, 2016 11:46 AM IST
കൊച്ചി: നാളികേര വികസന ബോർഡിന്റെ മുഖ്യ നാളികേര വികസന ഓഫീസറായി ഡോ. ജി.ആർ. സിംഗ് ചുമതലയേറ്റു. ഡൽഹിയിൽ ബോർഡിന്റെ മാർക്കറ്റ് ഡെവലപ്മെന്റ് കം ഇൻഫർമേഷൻ സെന്ററിൽ ഡയറക്ടറായിരുന്നു. 1985ൽ ബോർഡിന്റെ ബംഗളൂരു ഓഫീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റായി ജോലിയിൽ പ്രവേശിച്ച ഡോ. സിംഗ് ആസാം, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. ഗുജറാത്ത്, മധ്യപ്രദേശ്, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, ബിഹാർ എന്നീ സംസ്‌ഥാനങ്ങളുടെ ചുമതലയുള്ള ഡയറക്ടറായും സേവനമനുഷ്ഠിച്ചു. ഡോ. ബി.ആർ. അംബേദ്കർ സർവകലാശാലയിൽനിന്നു കൃഷിയിൽ ബിരുദവും ബിരുദാനന്തര ബിരുദവും ജാർഖണ്ഡിലെ സിദോ കാൻഹു മുർമു സർവകലാശാലയിൽനിന്നു ഡോക്ടറേറ്റും കരസ്‌ഥമാക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.