തട്ടിപ്പുകൾക്കെതിരേ ജാഗ്രത വേണം: എസ്ബിടി
തട്ടിപ്പുകൾക്കെതിരേ ജാഗ്രത വേണം: എസ്ബിടി
Monday, June 20, 2016 11:48 AM IST
തിരുവനന്തപുരം: എടിഎം കാർഡ്, ഇന്റർനെറ്റ് ബാങ്കിംഗ് തുടങ്ങിയവ സംബന്ധമായി ഫോൺ, എസ്എംഎസ്, ഇ–മെയിൽ എന്നിവ വഴി പിൻ നമ്പർ, പാസ്വേർഡ്, വൺടൈം പാസ്വേർഡ് എന്നിവ ബാങ്കിൽനിന്നെന്ന വ്യാജേന ആവശ്യപ്പെട്ടുകൊണ്ട് ഇടപാടുകാരെ ബന്ധപ്പെടുന്നതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മേല്പറഞ്ഞ പ്രകാരമുള്ള യാതൊരു വിവരവും ഇടപാടുകാരോട് നേരിട്ടോ രേഖാമൂലമോ ഫോൺ തൂടങ്ങിയ സങ്കേതങ്ങൾ വഴിയോ ബാങ്ക് ആവശ്യപ്പെടാറില്ല. അതിനാൽ ഇത്തരം വിവരങ്ങൾ ഒരു കാരണവശാലും ആർക്കും നേരിട്ടോ രേഖാമൂലമോ മറ്റുവഴികളിലൂടെയോ കൈമാറി തട്ടിപ്പുകാർക്ക് ഇരയാകരുതെന്നു എസ്ബിടി നിർദേശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.