പുക മലിനീകരണ നിയന്ത്രണ യന്ത്രവുമായി മലയാളി
പുക മലിനീകരണ നിയന്ത്രണ യന്ത്രവുമായി മലയാളി
Tuesday, May 31, 2016 11:32 AM IST
കൊച്ചി: വാഹനപ്പുക മലിനീകരണം നിയന്ത്രിക്കുന്നതിനായി പുതിയ ഉപകരണം വികസിപ്പിച്ചെടുത്തതായി എ.എം. മാനുഫാക്ചറിംഗ് കമ്പനി എംഡി ഷാജി മാത്യു പത്രസമ്മേളനത്തിൽ പറഞ്ഞു. ഗ്രീൻ ട്രൈബ്യൂണൽ വിധി നിലവിൽ വരുമ്പോൾ നിരത്തിലിറക്കാനാകാത്ത വാഹനങ്ങൾക്ക് ഇവ ഉപകാരപ്രദമാകും. സമാനമായ വിദേശനിർമിതമായ ഉപകരണങ്ങളേക്കാൾ വില കുറവാണിതിന്. 3,000 മുതൽ 7,000 രൂപ വരെ വില വരുന്ന ഈ ഉപകരണം ഉപയോഗിച്ചാൽ ഓട്ടോറിക്ഷ മുതൽ ലോറി വരെയുള്ള വാഹനങ്ങൾ ഉണ്ടാക്കുന്ന മലിനീകരണം നിയന്ത്രിക്കാനാകും. ഉപകരണത്തിന്റെ പേറ്റന്റിനായി അപേക്ഷ സമർപ്പിച്ചതായും ഷാജി മാത്യു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.