ഇന്ത്യൻ ഓയിലിന്റെ ലാഭത്തിൽ റിക്കാർഡ്് വർധന
ഇന്ത്യൻ ഓയിലിന്റെ ലാഭത്തിൽ റിക്കാർഡ്് വർധന
Sunday, May 29, 2016 3:20 AM IST
ന്യൂഡൽഹി: പൊതുമേഖലാ എണ്ണ വിതരണ കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ(ഐഒസി) കഴിഞ്ഞ സാമ്പത്തിക വർഷം 10,399 കോടി രൂപയുടെ റിക്കാർഡ് ലാഭം നേടിയെന്ന് കണക്കുകൾ. പൊതുമേഖലയിൽ കഴിഞ്ഞ വർഷം ഏറ്റവും വലിയ രണ്ടാമത്തെ ലാഭം നേടുന്ന കമ്പനിയാണ് ഐഒസി. ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ഒഎൻജിസി) 16,004 കോടി രൂപയുടെ ലാഭം നേടിയിരുന്നു. 2014–15വർഷത്തിൽ 5,273.03 കോടി രൂപയായിരുന്നു ഐഒസിയുടെ ലാഭമെന്ന് ചെയർമാൻ ബി. അശോക് പറഞ്ഞു.<യൃ><യൃ>ഐഒസിയുടെ ഏറ്റവും വലിയ ലാഭവുമാണ് കഴിഞ്ഞ വർഷം കുറിച്ചത്. 2009–10ലെ 10,200 കോടി രൂപയായിരുന്നു ഇതുവരെയുള്ള റിക്കാർഡ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.