ലുലു ഹൈപ്പർ മാർക്കറ്റിൽ മാംഗോ ഫെസ്റ്റിനു തുടക്കം
ലുലു ഹൈപ്പർ മാർക്കറ്റിൽ മാംഗോ ഫെസ്റ്റിനു തുടക്കം
Saturday, May 21, 2016 11:31 AM IST
കൊച്ചി: നൂറ്റിയിരുപത്തഞ്ചിൽപ്പരം ഇനങ്ങളിലുള്ള മാങ്ങകളും നിരവധി മാങ്ങ ഉത്പന്നങ്ങളും ഉൾപ്പെടുത്തി ലുലു മാംഗോ ഫെസ്റ്റ്–2016 ലുലു ഹൈപ്പർ മാർക്കറ്റിൽ ആരംഭിച്ചു. ഉദ്ഘാടനം നടൻ സൈജു കുറുപ്പ് നിർവഹിച്ചു. മൽഗോവ, അൽഫോൺസ, പ്രിയൂർ, നീലം മുതൽ നാടൻ ചപ്പിക്കപുടിയൻ മാങ്ങകൾ വരെ മേളയുടെ പ്രത്യേകതയാണ്. മൈസൂരിൽ നിന്നുള്ള ആമി, മുസു, ഗുൽസാർ, ഹജീറ തുടങ്ങി 27ൽപ്പരം മാമ്പഴങ്ങളും ലിംഗ്ര, ദഷേരി, കേസർ തുടങ്ങി വൈവിധ്യമാർന്ന വടക്കേ ഇന്ത്യൻ മാങ്ങകളും മേളയിലുണ്ട്. മമാമ്പഴം പുളിശേരി, പ്രഥമൻ, ഗുജറാത്തി മാങ്ങാക്കറി എന്നിവയ്ക്കൊപ്പം പഴച്ചാറ് കൊണ്ടുള്ള രുചി ഭേദങ്ങളും മേളയിലുണ്ട്.


കൂടാതെ മാംഗോ പാപ്പാസ്, കോക്കനട്ട് ലഡു, മാംഗോ ആൻഡ് ബേക്കൺ, ബർഫി, ലസി, മിൽക്ക് ഷെയ്ക്ക്, പിസ, മാങ്ങാ ചേർത്ത മീൻ വിഭവങ്ങൾ എന്നിവയും മേളയിൽ ഒരുക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.