രൂപ വീണ്ടും താഴേക്ക്
രൂപ വീണ്ടും താഴേക്ക്
Friday, May 20, 2016 11:48 AM IST
മുംബൈ: ഡോളറിനെതിരേ രൂപയുടെ വിനിമയനിരക്ക് വീണ്ടും താഴ്ന്നു. ഇന്നലെ എട്ടു പൈസ ഇടിഞ്ഞ് 67.44 രൂപയായി. രണ്ടര മാസത്തിനിടെയുള്ള ഏറ്റവും താഴ്ന്ന വിനിമയനിരക്കാണിത്. ഏഴു ദിവസത്തിനിടെ 88 പൈസയാണ് മൊത്തം ഇടിഞ്ഞത്. ഒരു ഘട്ടത്തിൽ ഡോളറിനെതിരേ രൂപയുടെ വിനിമയനിരക്ക് 67.50 വരെയെത്തിയിരുന്നു. മാർച്ച് രണ്ടിന് രൂപയുടെ വിനിമയനിരക്ക് 67.54 രൂപയായിരുന്നു.

യൂറോയുമായുള്ള വിനിമയനിരക്ക് 75.65 രൂപയായി. കഴിഞ്ഞ ദിവസം 75.49 രൂപയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.