എയർ പെഗാസസ് കൊച്ചി– ബംഗളൂരു സർവീസ് ആരംഭിച്ചു
എയർ പെഗാസസ് കൊച്ചി– ബംഗളൂരു സർവീസ് ആരംഭിച്ചു
Wednesday, May 18, 2016 11:07 AM IST
കൊച്ചി: ബംഗളൂരുവിനെയും കൊച്ചിയെയും കൂട്ടിയിണക്കി എയർ പെഗാസസ് സർവീസിനു തുടക്കമായി. വൈകുന്നേരം 5.10ന് ബംഗളൂരുവിൽനിന്നു പുറപ്പെട്ട് 6.30നു നെടുമ്പാശേരിയിലെത്തും. 6.50ന് മടങ്ങുന്ന വിമാനം രാത്രി 8.20നു ബംഗളൂരുവിൽ എത്തുമെന്ന് എയർ പെഗാസസ് മാനേജിംഗ് ഡയറക്ടർ ഷൈസൺ തോമസ് പത്രസമ്മേളനത്തിൽ പറഞ്ഞു.

തുറമുഖനഗരമായ കൊച്ചിയിലേക്കുള്ള സർവീസ് ഐടി–ഭക്ഷ്യസംസ്കരണ മേഖലകളിലും മറ്റു ബിസിനസുകളിലും പ്രവർത്തിക്കുന്ന മലയാളികൾക്കു പ്രയോജനപ്രദമാകുമെന്നു പ്രതീക്ഷിക്കുന്നതായി ഷൈസൺ തോമസ് പറഞ്ഞു. ഹ്യൂമൻ റിസോഴ്സസിന്റെ ചുമതലയുള്ള വൈസ് പ്രസിഡന്റ് ഷിബു ജേക്കബും പത്രസമ്മേളനത്തിൽ സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.