ഇന്റര്‍നെറ്റ് സൌകര്യവുമായി ഡിടിഎച്ച് കമ്പനികള്‍
ഇന്റര്‍നെറ്റ് സൌകര്യവുമായി ഡിടിഎച്ച് കമ്പനികള്‍
Sunday, February 7, 2016 12:05 AM IST
ന്യൂഡല്‍ഹി: ഡയറക്ട് ടു ഹോം (ഡിടിഎച്ച്) സേവനദാതാക്കളായ ടാറ്റാ സ്കൈയും വീഡിയോകോണും ചാനലുകള്‍ക്കു പുറമേ ഇന്റര്‍നെറ്റ് ബ്രൌസിംഗ് ആപ്ളിക്കേഷനുകളും വൈകാതെ അവതരിപ്പിക്കും. സെറ്റ് ടോപ് ബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്ന ഇന്റര്‍നെറ്റ് സംവിധാനത്തിലൂടെ ഇന്റര്‍നെറ്റ് ഉപയോഗിക്കാനാകും.

പുതിയ തലമുറ എച്ച്ഡി സ്മാര്‍ട്ട് സെറ്റ് ടോപ് ബോക്സ് ആയിരിക്കും ഇതിനായി വീഡിയോകോണ്‍ അവതരിപ്പിക്കുകയെന്ന് വീഡിയോകോണ്‍ ഡി2എച്ച് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ സൌരഭ് ദൂത് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. നിലവിലുള്ള നിങ്ങളുടെ ടിവിയെ സ്മാര്‍ട്ട് ടിവി ആക്കി മാറ്റി ലോകവുമായി ബന്ധപ്പെടാന്‍ ഡിടിഎച്ച് അവസരം നല്കുകയാണ്. ടിവി, ഡിടിഎഎച്ച്, ഇന്റര്‍നെറ്റ് എന്നിവ ഒരു സ്ഥലത്ത് ഒത്തുചേര്‍ക്കാനാണ് തങ്ങളുടെ ഈ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.


നിലവിലുള്ള വരിക്കാര്‍ക്ക് അധിക ചെലവില്ലാതെ പുതിയ സേവനം ലഭ്യമാക്കുമെന്ന് ടാറ്റാ സ്കൈ. ഡിടിഎച്ച് സേവനങ്ങള്‍ക്കു പുറമേ ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ച് സേവനങ്ങള്‍ എത്തിക്കാന്‍ തങ്ങള്‍ക്കു ബാധ്യതയുണ്െടന്നും അത് തങ്ങള്‍ക്കു നേടാനായെന്നും ടാറ്റാ സ്കൈ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഹരീത് നാഗ്പാല്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.