സോഷ്യല്‍ മീഡിയയിലൂടെ പണം കൈമാറാന്‍ ആപ്!
സോഷ്യല്‍ മീഡിയയിലൂടെ പണം കൈമാറാന്‍ ആപ്!
Saturday, November 28, 2015 11:23 PM IST
കൊച്ചി: ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്സ്ആപ്, വി-ചാറ്റ് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളില്‍ കൂടി രാജ്യാന്തരതലത്തില്‍ പണം കൈമാറാനുള്ള മണി ട്രാന്‍സ്ഫര്‍ ആപ് സോപോ (തഛജഛ) എക്സ്പ്രസ് മണി പുറത്തിറക്കി. സാമൂഹ്യമാധ്യമങ്ങളിലൂടെ ആശയവിനിമയം നടത്തുന്ന ലാളിത്യത്തോടെ പണം കൈമാറ്റം ചെയ്യാന്‍ സഹായിക്കുന്ന ആപ്ളിക്കേഷനാണു സോപോയെന്നു കമ്പനി പത്രക്കുറിപ്പില്‍ പറഞ്ഞു.

ആഗോള മണി ട്രാന്‍സ്ഫര്‍ കമ്പനിയായ എക്സ്പ്രസ് മണിയും സാമൂഹ്യമാധ്യമങ്ങളില്‍ കൂടി പണം കൈമാറ്റം ചെയ്യാനുള്ള പ്ളാറ്റ്ഫോം തയാറാക്കുന്ന ഫാസ്റാകാഷ് കമ്പനിയും സംയുക്തമായാണു സോപോ പുറത്തിറക്കിയത്. ഇത്തരത്തിലുള്ള ലോകത്തിലെ ആദ്യത്തെ രാജ്യാന്തര പണം കൈമാറ്റ സേവന പ്ളാറ്റ്ഫോമാണിത്.


ഈ ആപ്ളിക്കഷന്‍ വഴിയുള്ള ഓരോ ഇടപാടിനും ഓരോ ടോക്കനൈസ്ഡ് ഫാസ്റാ ലിങ്ക് സൃഷ്ടിച്ചാണ് പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നത്. ഇന്ത്യയിലെ ആന്‍ഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളിള്‍ ഉടനെ ഈ ആപ് ലഭ്യമാക്കും. വിദേശത്തുള്ള ബന്ധുക്കളില്‍നിന്ന് ഇന്ത്യയില്‍ താമസിക്കുന്നവര്‍ പണം സ്വീകരിക്കുന്ന രീതിയില്‍ വലിയ മാറ്റമാണ് സോപോ വരുത്താന്‍ പോകുന്നതെന്ന് എക്സ്പ്രസ് മണി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സുധേഷ് ഗിരിയാന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.