കയറ്റുമതി വര്‍ധിപ്പിക്കുക വെല്ലുവിളി: അരുണ്‍ ജയ്റ്റ്ലി
കയറ്റുമതി വര്‍ധിപ്പിക്കുക വെല്ലുവിളി: അരുണ്‍ ജയ്റ്റ്ലി
Saturday, November 28, 2015 11:23 PM IST
ന്യൂഡല്‍ഹി: ആഗോള ആവശ്യകതകുറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍നിന്നുള്ള കയറ്റുമതി വര്‍ധിപ്പിക്കുക എന്നത് വെല്ലുവിളിയാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രേഡ് ഫെയറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കാനും അവ മത്സരബുദ്ധിയോടെയുള്ള വിലയ്ക്ക് കയറ്റുമതി ചെയ്യാനും എക്സ്പോര്‍ട്ടേഴ്സിനു കഴിയണം. ലോകത്തിനാവശ്യം ഗുണമേന്മയുള്ള ഉത്പന്നങ്ങളാണ്. നല്ല ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.