ഫെഡറല്‍ ബാങ്കും എഡല്‍വെയ്സും കൈകോര്‍ക്കും
ഫെഡറല്‍ ബാങ്കും എഡല്‍വെയ്സും കൈകോര്‍ക്കും
Thursday, November 26, 2015 11:34 PM IST
കൊച്ചി: കാര്‍ഷികോത്പന്നങ്ങള്‍ക്കു വിലക്കുറവ് നേരിടുന്ന സമയങ്ങളില്‍ വില്പന ഒഴിവാക്കാനും കേടുകൂടാതെ സൂക്ഷിക്കാനും കാര്‍ഷികോത്പന്നങ്ങളുടെ വില അടിസ്ഥാനമാക്കി വായ്പ ലഭ്യമാക്കാനുമുള്ള പദ്ധതിയില്‍ പ്രമുഖ ബാങ്കായ ഫെഡറല്‍ ബാങ്കും പ്രമുഖ വെയര്‍ഹൌസിംഗ് ഏജന്‍സിയായ എഡല്‍വെയ്സും ധാരണാപത്രം ഒപ്പുവച്ചു.

കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും കമ്പനികള്‍ക്കും തങ്ങളുടെ കൈവശമുള്ള കാര്‍ഷികോത്പന്നങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുകയും ഫെഡറല്‍ ബാങ്കില്‍നിന്നു വായ്പകള്‍ക്ക് അപേക്ഷിക്കുകയും ചെയ്യാം.

ഫെഡറല്‍ ബാങ്കിനു വേണ്ടി ജനറല്‍ മാനേജര്‍ (പ്രൊഡക്ട്സ്) ആന്റു ജോസഫും എഡല്‍വെയ്സിനു വേണ്ടി ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ശേഖര്‍ സുബ്രഹ്മണ്യവുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.


സെന്‍ട്രല്‍ വെയര്‍ഹൌസിംഗ് കോര്‍പറേഷന്‍, എന്‍സിഎംഎല്‍, എന്‍ബിഎച്ച്സി തുടങ്ങിയ ഏജന്‍സികളുടെ വെയര്‍ഹൌസുകളില്‍ സൂക്ഷിച്ചിരിക്കുന്ന കാര്‍ഷികോത്പന്നങ്ങളുടെ പണയത്തിന്‍മേലും ഫെഡറല്‍ ബാങ്കില്‍നിന്നു വായ്പ ലഭ്യമാണെന്ന് ആന്റു ജോസഫ് അറിയിച്ചു.

എഡല്‍വെയിസിന്റെ എറണാകുളം ഗിരിനഗറിലുളള വെയര്‍ഹൌസില്‍ സൂക്ഷിക്കുന്ന കാര്‍ഷികോത്പന്നങ്ങള്‍ക്ക് ഈ പദ്ധതിയില്‍ വായ്പ ലഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.