സ്തനാര്‍ബുദത്തിനെതിരേയുള്ള പോരാട്ടത്തില്‍ ജോയ് ആലുക്കാസും ആസ്ററും കൈകോര്‍ക്കുന്നു
സ്തനാര്‍ബുദത്തിനെതിരേയുള്ള പോരാട്ടത്തില്‍ ജോയ് ആലുക്കാസും ആസ്ററും കൈകോര്‍ക്കുന്നു
Sunday, October 4, 2015 11:17 PM IST
ദുബായ്: സ്തനാര്‍ബുദത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്ന 'ജോയ് ആലുക്കാസ് തിങ്ക് പിങ്ക്' കാമ്പയിന്റെ പുതിയ പദ്ധതികള്‍ക്ക് ഈമാസം തുടക്കമാകും. 'പരിശോധിക്കൂ തോല്‍പ്പിക്കൂ'എന്നതാണ് ഈവര്‍ഷത്തെ കാമ്പയിന്‍ മുദ്രാവാക്യം.

"ഈ രോഗത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി പിങ്ക് പ്രതിജ്ഞയെടുക്കുക എന്ന ഞങ്ങളുടെ പ്രതിബദ്ധതയ്ക്ക്, കഴിഞ്ഞ നാലുവര്‍ഷമായി ലഭിച്ചുകൊണ്ടിരിക്കുന്ന മികച്ച പ്രതികരണവും സഹകരണവുമാണ് വിജയകരമായി ഇതു തുടരാന്‍ സഹായകമാകുന്നത്''- ജോയ് ആലുക്കാസ് ഗ്രൂപ്പ് ഡയറക്ടര്‍ സോണി ജോണ്‍ പോള്‍ പറഞ്ഞു.

മാരക രോഗങ്ങള്‍ക്കെതിരേ പൊരുതാനും സ്വയംരക്ഷ നേടാനുമുള്ള നിര്‍ദേശങ്ങള്‍ നല്‍കുകവഴി സ്ത്രീ ശാക്തീകരണമാണ് ജോയ് ആലുക്കാസ് തിങ്ക് പിങ്ക് കാമ്പയിന്റെ ലക്ഷ്യം. പ്രസിദ്ധീകരണങ്ങളിലൂടെയും അവബോധ പരിപാടികളിലൂടെയും നാലുവര്‍ഷമായി ഇരുന്നൂറിലധികം സ്ഥാപനങ്ങള്‍ തിങ്ക് പിങ്കിന്റെ ഭാഗമാകുകയുണ്ടായി. ഇതിലൂടെ അഞ്ചുലക്ഷം പേരുടെ ജീവനെയാണ് തൊട്ടുണര്‍ത്താന്‍ തിങ്ക് പിങ്കിനു കഴിഞ്ഞത്.


യുഎഇയിലും ആഗോളതലത്തിലുമുള്ള ജോയ് ആലുക്കാസിന്റെ കേന്ദ്രങ്ങളില്‍ സ്തനാര്‍ബുദത്തെക്കുറിച്ചുള്ള അവബോധം വ്യാപിപ്പിക്കാന്‍ ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ പ്രയത്നം പ്രശംസനീയമാണെന്ന് ആസ്റര്‍ ഹെല്‍ത്ത്കെയര്‍ ഡയറക്ടര്‍ ആലിഷ മൂപ്പന്‍ പറഞ്ഞു. ഈവര്‍ഷത്തെ പദ്ധതികളുടെ ഭാഗമാകുന്നതില്‍ അഭിമാനമുണ്െടന്നും സൌജന്യ പരിശോധനകളും സെമിനാറുകളും നടത്താന്‍ അര്‍പ്പണബോധമുള്ള സ്റാഫും ഉണ്െടന്ന് ആലിഷ മൂപ്പന്‍ കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.