ഭൂകമ്പ ബാധിതര്‍ക്ക് 72 മണിക്കൂറിനകം ക്ളെയിം: ബജാജ് അലയന്‍സ്
Sunday, May 3, 2015 12:10 AM IST
കൊച്ചി: നേപ്പാളിലും ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുമുണ്ടായ ഭൂകമ്പത്തിനിരയായവര്‍ക്ക് വ്യവസ്ഥകളിലും മാനദണ്ഡങ്ങളിലും കാതലായ ഇളവുകളോടെ ഏറ്റവും പെട്ടെന്ന് ഇന്‍ഷ്വറന്‍സ് ക്ളെയിം പ്രകാരമുള്ള നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന് ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. അപേക്ഷകളിന്‍മേല്‍ 72 മണിക്കൂറിനകം പരമാവധി ക്ളെയിമുകള്‍ തീര്‍പ്പാക്കുകയെന്നതാണ് ലക്ഷ്യം.

ദുരന്തത്തിന്റെ ഫലമായാണ് മരണമുണ്ടായതെന്നു തെളിയിക്കുന്ന എന്തെങ്കിലും രേഖകളുടെ പിന്‍ബലമുള്ള പക്ഷം ഇതു സംബന്ധിച്ച് കമ്പനിയുടെ പ്രത്യേക അന്വേഷണമില്ലാതെ തന്നെ ക്ളെയിം അനുവദിക്കും. സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നുള്ള മരണപത്രത്തിനു പുറമേ, പോലീസിന്റെയും ഇതര സര്‍ക്കാര്‍ അധികൃതരുടെയും സൈനിക ഓഫീസര്‍മാരുടെയും സര്‍ട്ടിഫിക്കറ്റുകളും സ്വീകരിക്കും. നോമിനികള്‍ നല്‍കേണ്ട രേഖകളും നാമമാത്രമാണ്.


പരിക്കേറ്റവര്‍ക്കുള്ള നഷ്ടപരിഹാരത്തിന്റെ കാര്യത്തിലും കടമ്പകള്‍ പരമാവധി ഒഴിവാക്കിയിട്ടുണ്െടന്ന് കമ്പനി അറിയിച്ചു. പ്രധാനമായും ആശുപത്രിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തുക തീരുമാനിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.