ടിവിഎസ് ഫീനിക്സ് 125 വിപണിയില്‍
ടിവിഎസ് ഫീനിക്സ് 125 വിപണിയില്‍
Sunday, May 3, 2015 12:08 AM IST
കൊച്ചി: ടിവിഎസ് മോട്ടോര്‍ കമ്പനി ഫീനിക്സ് 125 മോട്ടോര്‍ സൈക്കിള്‍ വിപണിയിലിറക്കി. ആകര്‍ഷകമായ രൂപഭംഗിയും മികച്ച പ്രവര്‍ത്തനവും അനുപമമായ ഘടകങ്ങളുമെല്ലാം ടിവിഎസ് ഫീനിക്സ് 125-നെ വ്യത്യസ്തമാക്കുന്നുവെന്നു ടിവിഎസ് മോട്ടോര്‍ കമ്പനി സിഇഒയും പ്രസിഡന്റുമായ കെ.എന്‍. രാധാകൃഷ്ണന്‍ പറഞ്ഞു.

പുതിയ സ്റൈലിഷ് ടാങ്ക് സ്കൂപ്സ്, പ്രീമിയം ത്രീഡി ലോഗോ, മുന്‍ഭാഗത്തെ വൈസര്‍, പില്യണ്‍ ഗ്രാബ് റെയില്‍, വൈറ്റ് ബാക്ലിറ്റ്, സമ്പൂര്‍ണ ഡിജിറ്റല്‍ സ്പീഡോ മീറ്റര്‍, റിവ് ഇന്‍ഡിക്കേറ്റര്‍, സര്‍വീസ് റിമൈന്‍ഡര്‍, ലോ ബാറ്ററി ഇന്‍ഡിക്കേറ്റര്‍, റോട്ടോ-പെറ്റല്‍ ഡിസ്ക് ബ്രേയ്ക്കുകള്‍, ട്യൂബ്ലസ് ടയറുകള്‍ എന്നിവയാണ് ശ്രദ്ധേയമായ മറ്റു ഘടകങ്ങള്‍.

വെഹിക്കിള്‍ ലൊക്കേഷന്‍ അസിസ്റാണ് മറ്റൊരു പ്രത്യേകത. മോട്ടോര്‍ സൈക്കിളിന്റെ താക്കോലില്‍ അമര്‍ത്തിയാല്‍ പാര്‍ക്കിംഗ് ഏരിയയില്‍ മോട്ടോര്‍ സൈക്കിള്‍ പെട്ടെന്ന് കണ്ടുപിടിക്കാം. 125 സിസി എക്കോ ത്രസ്റ് എന്‍ജിന്‍ 11 പിഎസ് ഊര്‍ജമാണ് ലഭ്യമാക്കുക. ഒരു ലിറ്റര്‍ പെട്രോളിന് 67 കിലോമീറ്ററാണ് കമ്പനി ഉറപ്പു നല്‍കുന്നത്.


മോണോ ട്യൂബ് ഇന്‍വെര്‍ട്ടഡ് ഗ്യാസ് നിറച്ച സീരിസ് സ്പ്രിംഗോടു കൂടിയ ഷോക്അബ്സോര്‍ബര്‍ പ്രയാസമേറിയ റോഡുകളില്‍ പോലും സുഖകരമായ യാത്ര പ്രധാനം ചെയ്യുന്നു.

ടിവിഎസ് ഫീനിക്സ് 125-ന്റെ ഡ്രം പതിപ്പിന്റെ എക്സ് ഡല്‍ഹി വില 51,990 രൂപയും, ഡിസ്ക് ബ്രേയ്ക്ക് പതിപ്പിന്റെ വില 55,899 രൂപയുമാണ്.

ബ്ളാക് മാജിക്, റെഡ് ഹോട്ട്, ചെറി വൈറ്റ്, വൈറ്റ് നൈറ്റ് എന്നീ നിറങ്ങളില്‍ ലഭ്യമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.