എന്‍എസ്ഇ-ഹെഡ്ജ് നിക്ഷേപ ബോധവത്കരണ സെമിനാര്‍
Saturday, April 25, 2015 11:34 PM IST
ആലുവ: നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചും ഹെഡ്ജ് ഇക്വിറ്റീസും സംയുക്തമായി സംഘടിപ്പിക്കുന്ന നിക്ഷേപ ബോധവത്കരണ സെമിനാര്‍ ഇന്നു വൈകുന്നേരം അഞ്ചിന് ആലുവ മഹനാമി ഹെറിറ്റേജില്‍ നടക്കും.

നിക്ഷേപകര്‍ക്ക് വിവേകപൂര്‍ണമായ നിക്ഷേപം എങ്ങനെ നടത്താം എന്നതു സംബന്ധിച്ച് വ്യക്തമായ ദിശാബോധം നല്കുന്ന പരിശീലനങ്ങള്‍ എന്‍എസ്ഇയിലെയും ഹെഡ്ജ് ഇക്വിറ്റീസിലെയും വിദഗ്ധര്‍ നല്കും. ഓഹരി വിപണിയിലൂടെ ഇന്ത്യയിലെ പ്രമുഖ കമ്പനികളുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന എല്ലാ നിക്ഷേപകര്‍ക്കും ഈ സെമിനാര്‍ പ്രയോജനകരമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9388175046, 9388175020 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.