കൊച്ചി: യംഗ് ചേംബര്‍ ഓഫ് കൊമേഴ്സിന്റെ ആഭിമുഖ്യത്തില്‍ 25ന് അബാദ് പ്ളാസയില്‍ ഓപ്പര്‍ച്യൂണിറ്റി എക്സ്ചേഞ്ച് പ്രോഗ്രാം സംഘടിക്കുന്നു. ഇന്ത്യയില്‍ ഇതാദ്യമായാണ് ഇത്തരത്തിലുള്ള പരിപാടി സംഘടിപ്പിക്കുന്നതെന്നു ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. യുവസംരംഭകര്‍ക്കും കമ്പനികള്‍ക്കും പരിപാടിയില്‍ പങ്കെടുക്കാം.

രാവിലെ പത്തിന് സെന്‍ട്രല്‍ എക്സൈസ് ആന്‍ഡ് കസ്റംസ് അസിസ്റന്റ് കമ്മീഷണര്‍ പി. സതീഷ് ഉദ്ഘാടനം ചെയ്യും. സെന്‍ട്രല്‍ എക്സൈസ് സൂപ്രണ്ട് പി.എ. തോമസ്, ഡോ. ജസീന ബക്കര്‍, യോഗ ആന്‍ഡ് വെല്‍നസ് ട്രെയിനര്‍ നൂത്തന്‍ മനോഹര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

ഉച്ചകഴിഞ്ഞ് രണ്ടിന് ഓപ്പര്‍ച്യൂണിറ്റി എക്സ്ചേഞ്ച് പ്രോഗ്രാം ആരംഭിക്കും. യംഗ് ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് അന്‍സിഫ് അഷ്റഫ് മോഡറേറ്ററായിരിക്കും. വൈകുന്നേരം 3.30നു യംഗ് ചേംബറിന്റെ ബിസിനസ് എക്സലന്‍സ് അവാര്‍ഡുകള്‍ സബ് കളക്ടര്‍ സുഹാസ് സമ്മാനിക്കും.


പഹിലീഷ കള്ളിയത്ത്, ഹൂമയൂണ്‍ കള്ളിയത്ത്, ആര്‍.ജി. വിഷ്ണു, വിനോദ് വിജയന്‍ എന്നിവരാണ് അവാര്‍ഡ് ജേതാക്കള്‍. ജോ പോള്‍ മാമ്പിള്ളി മുഖ്യാതിഥിയായി പങ്കെടുക്കും.

പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 80898 85144 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. പത്രസമ്മേളനത്തില്‍ ചേംബര്‍ ഭാരവാഹികളായ അന്‍സിഫ് അഷ്റഫ്, സന്ദീപ് ജോണ്‍, ഫിറോസ് ഷാ, മുഹമ്മദ് റാഫി, കെ.എസ്. പ്രവീണ്‍ എന്നിവര്‍ പങ്കെടുത്തു.