യുഎഇ എക്സ്ചേഞ്ച് ഇന്ത്യ പിആര്‍സിഐ അവാര്‍ഡുകള്‍ നേടി
Wednesday, April 1, 2015 11:33 PM IST
കൊച്ചി: ദേശീയാടിസ്ഥാനത്തില്‍ കൈവരിച്ച നേട്ടങ്ങളെ അടിസ്ഥാനമാക്കി പബ്ളിക് റിലേഷന്‍സ് കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചാണക്യ പുരസ്കാരം ഉള്‍പ്പെടെ രണ്ട് പുരസ്കാരങ്ങള്‍ സാമ്പത്തിക സേവന സ്ഥാപനമായ യുഎഇ എക്സ്ചേഞ്ച് ഇന്ത്യ കരസ്ഥമാക്കി. യുഎഇ എക്സ്ചേഞ്ച് ഇന്ത്യ എംഡി വി. ജോര്‍ജ് ആന്റണിക്കാണ് ഈ വര്‍ഷത്തെ മികച്ച സംരംഭകനുള്ള ചാണക്യ പുരസ്കാരം. മികവാര്‍ന്ന ഇന്‍-ഹൌസ് ജേര്‍ണലിനുള്ള പുരസ്കാരവും യുഎഇ എക്സ്ചേഞ്ച് ഇന്ത്യ നേടി. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ മേഖലാ മേധാവി മൊഹബത്ത് പാല്‍ സിംഗ് പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.