വിഷന്‍ ഹോണ്ടയില്‍ കാറുകള്‍ക്ക് ഓഫര്‍ പ്രഖ്യാപിച്ചു
Thursday, March 26, 2015 12:27 AM IST
കോട്ടയം: ഒരു രൂപ ഡൌണ്‍പേമെന്റ് അടച്ചും, നൂറു ശതമാനം ഫിനാന്‍സിലും ഹോണ്ട കാറുകള്‍ സ്വന്തമാക്കാന്‍ കോട്ടയത്തെ വിഷന്‍ ഹോണ്ടയില്‍ അവസരം. ഒരു ലിറ്റര്‍ ഡീസലിന് 25.8 മൈലേജ് അവകാശപ്പെടുന്ന അമേസ്, ബ്രിയോ, മൊബീലിയോ എന്നീ ജനപ്രിയ മോഡലുകള്‍ കൂടാതെ ഹോണ്ട സിറ്റിയും നൂറു ശതമാനം വായ്പയോടെ ഉടന്‍ ലഭ്യമാണ്.

ഡീസല്‍, പെട്രോള്‍ മോഡലുകളിലുള്ള ഹോണ്ട സിറ്റിയുടെ ഡീസല്‍ മോഡലിന് 26 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്. ഹോണ്ട സിറ്റി 7,64,900 രൂപ മുതല്‍ ലഭ്യമാണ്. അമേസ് കാറുകള്‍ 5,46,000 മുതലും, ബ്രിയോ 4,36,500 രൂപ മുതലും മൊബീലിയോ 7,03,200 രൂപ മുതലും ലഭ്യമാണ്. പഴയ കാറുകള്‍ എക്സ്ചേഞ്ച് ചെയ്യാനും അവസരമുണ്ട്.


സെയില്‍സിലും സര്‍വീസിലും ശ്രദ്ധിക്കപ്പെടുന്ന സേവനമാണ് വിഷന്‍ ഹോണ്ട നല്‍കുന്നതെന്ന് അധികൃതര്‍ പറയുന്നു. കോട്ടയത്ത് നാട്ടകത്തും തൊടുപുഴയിലും ആലപ്പുഴയിലും കായംകുളത്തും വില്പന-സര്‍വീസ് സെന്ററുകളുള്ള വിഷന്‍ ഹോണ്ടയില്‍ സൌജന്യ ടെസ്റ് ഡ്രൈവിനും ലോണ്‍ നിബന്ധനകള്‍ക്കും വിശദവിവരങ്ങള്‍ക്കും ബന്ധപ്പെടുക: 9847734444, 0481 2361150/49
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.