വിശകലനവും ബജറ്റും; സൂചികകള്‍ കുതിച്ചുകയറി
Saturday, February 28, 2015 11:40 PM IST
മുംബൈ: 2015-16 വര്‍ഷം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച 8.1-8.5 ശതമാനമായിരിക്കുമെന്ന സാമ്പത്തിക വിശകലനത്തിന്റെയും നാളെ അവതരിപ്പിക്കുന്ന ബജറ്റിലുള്ള ശുഭപ്രതീക്ഷയുടേയും പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി വന്‍ കുതിപ്പ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം ഒരക്കത്തിലേക്ക് താഴ്ന്ന നേട്ടം ഇന്നലെ ഏകദേശം 500 പോയിന്റിന്റെ നേട്ടത്തിലേക്ക് ഉയരുകയായിരുന്നു. ബോംബെ ഓഹരി വിപണി സൂചികയായ സെന്‍സെക്സ് ഇന്നലെ 473 പോയിന്റിന്റെ നേട്ടത്തോടെ 29,220 ല്‍ അവസാനിച്ചപ്പോള്‍ ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 161 പോയിന്റിന്റെ നേട്ടത്തോടെ 8,845 ലും ക്ളോസിംഗ് നടത്തി. ടാറ്റ പവറിന്റെയും എല്‍ ആന്‍ഡ് ടിയുടേയും ഓഹരികള്‍ അഞ്ചു ശതമാനത്തിനു മുകളില്‍ വര്‍ധന രേഖപ്പെടുത്തി.


സെക്ടറല്‍ സൂചികകളിലെല്ലാം തന്നെ നേട്ടത്തില്‍ അവസാനിച്ചപ്പോള്‍ എഫ്എംസിജി സൂചിക താരതമ്യേന പിന്നില്‍ നിന്നു. ക്യാപിറ്റല്‍ ഗുഡ്സ് സൂചികകള്‍ നാലു ശതമാനത്തിന്റെ നേട്ടത്തോടെ മുന്നേറിയപ്പോള്‍ ബാങ്കിംഗ്, ഓട്ടോ, മെറ്റല്‍, പവര്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ സൂചികകള്‍ പിന്തുടര്‍ന്നു.

എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയ സ്വകാര്യമേഖല ബാങ്കുകള്‍ തിരുത്തലുകള്‍ക്കു ശേഷം ഇന്നലെ ഒന്നു മുതല്‍ 4.5 ശതമാനം വരെ നേട്ടമുണ്ടാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.