പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്കു തുടക്കമായി
Monday, February 2, 2015 12:52 AM IST
കൊച്ചി: പ്രമുഖ ഗൃഹോപകരണ വിതരണക്കാരായ പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് 25-ാം വര്‍ഷം ആഘോഷിക്കുന്നു. സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന വേളയില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധ പദ്ധതികകള്‍ക്കാണ് പിട്ടാപ്പിള്ളില്‍ രൂപം നല്‍കിയിരിക്കുന്നത്.

ഉപഭോക്താക്കള്‍ക്കുള്ള സമ്മാനമായി സില്‍വര്‍ ജൂബിലി ഓഫറും പിട്ടാപ്പിള്ളില്‍ ഒരുക്കിയിട്ടുണ്ട്. ഓരോ 2,000 രൂപയുടെ പര്‍ച്ചേസിനുമൊപ്പം ലഭിക്കുന്ന സമ്മാനക്കൂപ്പണ്‍ നറുക്കെടുത്ത് 25 പവന്‍ സ്വര്‍ണമാണ് ഒന്നാം സമ്മാനമായി നല്‍കുന്നത്.

രണ്ടാം സമ്മാനമായി 25 എയര്‍ കണ്ടീഷണറുകളും മൂന്നാം സമ്മാനമായി 25 എല്‍ഇഡി ടിവികളും നല്‍കും. നാലാം സമ്മാനം 25 റെഫ്രിജറേറ്ററുകള്‍, അഞ്ചാം സമ്മാനം 25 വാഷിംഗ് മെഷീനുകള്‍ എന്നിവയും സില്‍വര്‍ ജൂബിലി ഓഫറില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നുണ്ട്. ഇതിന് പുറമെ പിട്ടാപ്പിള്ളില്‍ നടത്തുന്ന പര്‍ച്ചേസുകള്‍ക്കൊപ്പം മറ്റനേകം സമ്മാനങ്ങളും നേടാനാകും.


ഇഷ്ടപ്പെട്ട ഗൃഹോപകരണങ്ങള്‍ സ്വന്തമാക്കാന്‍ ആകര്‍ഷകമായ ഫിനാന്‍സ് സ്കീമുകളും എക്സ്ചേഞ്ച് സൌകര്യങ്ങളും കൂടാതെ ഉത്പന്നങ്ങള്‍ക്ക് നല്‍കുന്ന 'വീ കെയര്‍' സംരക്ഷണവും പിട്ടാപ്പിള്ളിയുടെ മാത്രം സവിശേഷതകളാണെന്ന് അധികൃതര്‍ അറിയിച്ചു. 25 വര്‍ഷക്കാലയളവില്‍ കേരളത്തില്‍ 25 ഷോറൂമുകള്‍ തുറക്കാനും പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന് കഴിഞ്ഞിട്ടുണ്െടന്നും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്‍ബലമേകുന്നത് ജനകീയമായ അംഗീകാരമാണെന്നും അധികൃതര്‍ അഭിപ്രായപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.