ഇന്‍ഡ്രോയലിന്റെ 'ദി അപ്ടൌണ്‍' തിരുവനന്തപുരത്ത്
Friday, January 30, 2015 11:12 PM IST
തിരുവനന്തപുരം: ഫര്‍ണിച്ചര്‍ വ്യാപാര രംഗത്തെ പ്രമുഖരായ ഇന്‍ഡ്രോയല്‍ ഗ്രൂപ്പിന്റെ റിയല്‍ എസ്റേറ്റ് വിഭാഗമായ ഇന്‍ഡ്രോയല്‍ പ്രോപ്പര്‍ട്ടീസ് ലിമിറ്റഡിന്റെ അത്യാഡംബര ഭവന പദ്ധതിയായ ദി അപ്ടൌണ്‍ തിരുവനന്തപുരത്ത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഖസൌകര്യങ്ങളോടെ 165 അപ്പാര്‍ട്ട്മെന്റുകളാണ് അപ്ടൌണിലുള്ളത്.

കാറ്റും വെളിച്ചവും സ്വാഭാവികമായ രീതിയില്‍ ലഭിക്കുന്ന തരത്തിലാണ് മുറികള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ആഡംബരത്തിന്റെ എല്ലാ അലങ്കാരങ്ങളോടെയും പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത ലോബി, വിശാലമായ ബാല്‍ക്കണി, അത്യാധുനിക രീതിയിലുള്ള അടുക്കള, ആധുനിക സൌകര്യങ്ങളോടെയുള്ള ബാത്റൂം, വൈ ഫൈ സംവിധാനമുള്ള ബിസിനസ് സെന്റര്‍, പൊതുവായി സംഗീതം ആസ്വദിക്കാനുള്ള സ്ഥലം, നീന്തല്‍ കുളം അടങ്ങിയ സ്പാ, ഹോം തിയറ്റര്‍, ഡേ കെയര്‍, അത്യാധുനിക സുരക്ഷാ സംവിധാനങ്ങള്‍, ബില്യാര്‍ഡ്സ്, സ്നൂക്കര്‍ തുടങ്ങിയ വിനോദ സൌകര്യങ്ങള്‍ എന്നിവയെല്ലാം അപ്ടൌണിന്റെ പ്രത്യേകതയാണ്. താമസക്കാര്‍ക്ക് ഏറ്റവും മികച്ച സംവിധാനങ്ങളും ജോലിക്കാരും തുടങ്ങി പുറത്ത് പോകാന്‍ ആഡംബര കാറായ ലീമോസിനും ഡ്രൈവറും വരെ അപ്ടൌണില്‍ ലഭിക്കും.

പ്ളാറ്റിനം, ഡയമണ്ട് എന്നിങ്ങനെ രണ്ടു വിഭാഗങ്ങളില്‍ അപ്പാര്‍ട്ട്മെന്റുകള്‍ ലഭ്യമാണ്. പ്ളാറ്റിനം ഹോമുകള്‍ റെഡി ടു ലിവ് ഇന്നും പൂര്‍ണമായി ശീതീകരിച്ചതുമാണ് . ഹോം ഓട്ടോമേഷന്‍ സംവിധാനമുള്ള ഇവിടെ കര്‍ട്ടന്‍ നിയന്ത്രണം, മൂഡ് ലൈറ്റിംഗ്, മോഷന്‍ സെന്‍സര്‍. ക്യാമറ ഉള്‍പ്പെടെയുള്ള ഡോര്‍ ഫോണ്‍, ഗ്യാസ് ലീക്ക് ഡിറ്റക്ഷന്‍, ബര്‍ഗ്ളര്‍ അലര്‍ട്ട്, വൈ ഫൈ സൌകര്യങ്ങള്‍ എന്നിവയും ലഭ്യമാണ്.


ഇംപോര്‍ട്ടഡ് മാര്‍ബിള്‍ ഫ്ളോറിംഗും അത്യാധുനിക വെളിച്ച സൌകര്യവുമുള്ള ഇവിടെ ആഡംബരത്തിന്റെ മാസ്മരികത അനുഭവിക്കാം. ഡയമണ്ട് ഹോമില്‍ ഡിസൈനര്‍ കിച്ചന്‍ കാബിനറ്റുകളും ഇംപോര്‍ട്ടഡ് കതകുകളും ടിന്റഡ് ഗ്ളാസുകളും ഉണ്ട്. സാനിട്ടറി വെയര്‍, ബാത്റൂം ആക്സസരീസ് എന്നിവയെല്ലാം അന്താരാഷ്ട്ര ബ്രാന്‍ഡുകളുടേതാണ്. അഴകും ആധുനികതയും കുലീനതയും സുരക്ഷയും കൈകോര്‍ക്കുന്ന നിര്‍മ്മാണ ശൈലിയാണ് അപ്ടൌണില്‍ സ്വീകരിച്ചിരിക്കുന്നതെന്ന് ഇന്‍ഡ്രോയല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ സുഗതന്‍ ജനാര്‍ദനന്‍ പറഞ്ഞു.

രൂപകല്‍പന മുതല്‍ നിര്‍മാണ വസ്തുക്കളുടെ തെരഞ്ഞെടുപ്പ് വരെ എല്ലാ ഘട്ടത്തിലും ഗുണമേന്മയും പ്രൌഡിയും ഉറപ്പു വരുത്തിയിട്ടുണ്െടന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രകൃതിയില്‍ നിന്നുള്ള കാറ്റും വെളിച്ചവും സ്വാഭാവികമായ രീതിയില്‍ മുറിക്കുള്ളില്‍ ലഭിക്കുമെന്ന് ഉറപ്പ് വരുത്തിയിട്ടുണ്െടന്നും ട്രെണ്ടിനു മുന്നേ നടക്കുന്നവര്‍ക്ക് ഏറ്റവും അഭിമാനകരമായ മേല്‍ വിലാസമാണ് ദി അപ്ടൌണ്‍ എന്ന് മാനേജിംഗ് ഡയറക്ടര്‍ കെ. എസ്. പ്രേംകുമാര്‍ അഭിപ്രായപ്പെട്ടു.

നഗരഹൃദയത്തില്‍ പി.എം.ജി കണ്ണമ്മൂല റോഡില്‍ 2.33 ഏക്കറിലുള്ള ഈ പദ്ധതിയില്‍ പരിസ്ഥിതി സൌഹൃദ നിര്‍മാണ ശൈലികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.