കയറ്റുമതി മേഖലയിലെ സംരംഭകര്‍ക്കായി മാര്‍ഗനിര്‍ദേശ ശില്പശാല
Saturday, December 20, 2014 12:01 AM IST
കൊച്ചി: അന്താരാഷ്ട്ര വാണിജ്യത്തിലേക്ക് യുവ സംരംഭകരെ സന്നദ്ധരാക്കാന്‍ ജോയിന്റ് ഡയറക്ട ര്‍ ജനറല്‍ ഫോറിന്‍ ട്രേഡ് (ജെഡിജിഎഫ്ടി) കൊച്ചി ഘടകം, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി), എക്സിം ബാങ്ക്, ഇസിജിസി എന്നിവര്‍ സംയുക്തമായി ഏകദിന ശില്പശാല നടത്തി. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ നിര്യത് ബന്ധു പദ്ധതിയുടെ കീഴില്‍ നടത്തിയ ശില്പശാല ജെഡിജിഎഫ്ടി കൊച്ചി ഘടകം ഡെപ്യൂട്ടി ഡറക്ടര്‍ ഡി. ശ്രീധര്‍ ഉദ്ഘാടനം ചെയ്തു.

വിദേശ വാണിജ്യ പോളിസിയും പ്രമോഷണല്‍ സ്കീമുകളും, അന്താരാഷ്ട്ര വിപണിയിലെ വെല്ലുവിളികള്‍, അന്താരാഷ്ട്ര വാണിജ്യ വിപണിയിലെ ബാങ്കിംഗ് നടപടിക്രമങ്ങള്‍, എക്സ്പോര്‍ട്ടറിന്റെ അനുഭവങ്ങള്‍, എക്സിം വാണിജ്യത്തില്‍ എക്സിം ബാങ്കിന്റെ പങ്ക്, ഇന്ത്യന്‍ കസ്റംസിന്റെ പങ്കും പ്രവര്‍ത്തനങ്ങളും എന്നീ വിഷയങ്ങളില്‍ ശില്പശാലയില്‍ ചര്‍ച്ചകള്‍ നടത്തി.


ഫിക്കി കേരള ഘടകം എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പര്‍ എം.കെ. അന്‍സാരി, കസ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ വി. പഴനിയാണ്ടി, എക്സിമിയസ് സെന്റര്‍ ഫോര്‍ ലേണിംഗ് ഡയറക്ടര്‍ എന്‍.കെ. ശങ്കര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ട്രേഡ് ജയ വി. നായര്‍, എക്സിം ബാങ്ക് ഓഫ് ഇന്ത്യ ജനറല്‍ മാനേജര്‍ ദയ ചന്ദ്രഹാസ് തുടങ്ങിയവര്‍ പരിപാടിയില്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.