യംഗ് ചേംബര്‍ ഓഫ് കൊമേഴ്സ് രൂപീകരിച്ചു
Sunday, November 16, 2014 11:54 PM IST
കൊച്ചി: യുവ ബിസിനസ് സംരംഭകര്‍ ചേര്‍ന്നു യംഗ് ചേംബര്‍ ഓഫ് കൊമേഴ്സ് സംഘടന രൂപീകരിച്ചു. ആഗോള നവവ്യവസായ സങ്കല്പങ്ങളും ആധുനിക പുരോഗമന മുന്നേറ്റങ്ങളും മാതൃകയാക്കിയാണു സംഘടന രൂപീകരിച്ചതെന്നു ചെയര്‍മാന്‍ ഡോ. ജസീന ബക്കര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 50 അംഗങ്ങളാണ് സംഘടനയിലുള്ളത്.