ജനറല്‍ മോട്ടോഴ്സ് ഷെവര്‍ലെ സെയ്ല്‍ സെഡാനും ഹാച്ച്ബാക്കും അവതരിപ്പിച്ചു
Wednesday, October 1, 2014 12:13 AM IST
ന്യൂഡല്‍ഹി: ജനറല്‍ മോട്ടോഴ്സ് ഇന്ത്യ പുതിയ ഷെവര്‍ലെ സെയ്ല്‍ ഹാച്ച്ബാക്കും സെഡാനും വിപണിയില്‍ അവതരിപ്പിച്ചു. പുതിയ സെയ്ല്‍ ഹാച്ച്ബാക്കും സെഡാനും ജനറല്‍ മോട്ടോഴ്സിന്റെ പ്രതിജ്ഞാബദ്ധതയെ ഉയര്‍ത്തിപ്പിടിക്കുന്നതും പണത്തിനൊത്ത മൂല്യം നല്‍കുന്നതുമാണെന്നു ജനറല്‍ മോട്ടോഴ്സ് ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ അരവിന്ദ് സക്സേന പറഞ്ഞു. വിശാലമായ ഉള്‍സൌകര്യവും സ്പോര്‍ട്ടി സ്റ്റൈലും തങ്ങളുടെ കസ്റമേഴ്സിന്റെ ആവശ്യങ്ങള്‍ക്കെല്ലാം ഉതകുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


സെയ്ല്‍ ഹാച്ച്ബാക്കിന് 4.41 ലക്ഷം രൂപയാണ് തുടക്കവില. ഉയര്‍ന്ന വേരിയന്റിന് 6.81 ലക്ഷം രൂപയാണ്. സെഡാന് ഇത് യഥാക്രമം 5.19 ലക്ഷം രുപയും 7.64 ലക്ഷം രുപയും ആണ് ഡല്‍ഹിയിലെ എക്സ് ഷോറൂം വില.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.