മുത്തൂറ്റ് ഡയഗ്നോസ്റ്റിക്കിന് ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍
Sunday, September 21, 2014 11:13 PM IST
കൊച്ചി: മുത്തൂറ്റ് ഹെല്‍ത്ത്കെയര്‍ ഡിവിഷന്റെ ഭാഗമായ മൂത്തൂറ്റ് ഡയഗ്നോസ്റ്റിക് സെന്ററിന് ജര്‍മ്മന്‍ അക്രെഡിറ്റഡ് ഏജന്‍സിയായ ടിയുവി, എസ്യുഡിയില്‍ നിന്നു ഗുണമേന്മാ മികവിനുള്ള ഐഎസ്ഒ 9001:2008 സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. മധ്യതിരുവിതാംകൂറില്‍ 18 ശാഖകളുള്ള ഏറ്റവും വലിയ റേഡിയോളജി സേവനദാതാക്കളില്‍ ഒന്നാണ് മൂത്തൂറ്റ് ഗ്രൂപ്പിനു കീഴിലുള്ള മുത്തൂറ്റ് ഡയഗ്നോസ്റിക് സെന്റര്‍.


ഗുണമേന്മാ സംവിധാനങ്ങള്‍ക്കുള്ള അംഗീകാരമായി അന്താരാഷ്ട്ര സ്ഥാപനത്തില്‍ നിന്ന് സര്‍ട്ടിഫിക്കേഷന്‍ നേടിയതില്‍ സന്തോഷമുണ്െടന്നും ഉത്പന്നങ്ങളും സേവനങ്ങളും ഉപയോക്താക്കളുടെ പ്രതീക്ഷയ്ക്കൊപ്പമാകാന്‍ തുടര്‍ച്ചയായി മെച്ചപ്പെടുത്തുമെന്നും മുത്തൂറ്റ് ഹെല്‍ത്ത്കെയര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ജോര്‍ജി കുര്യന്‍ മുത്തൂറ്റ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.