കള്ളപ്പണത്തിന്റെ ഉറവിടം തേടി പാര്‍ലമെന്റ് സമിതിയും
കള്ളപ്പണത്തിന്റെ ഉറവിടം തേടി പാര്‍ലമെന്റ് സമിതിയും
Thursday, September 18, 2014 9:44 PM IST
ന്യൂഡല്‍ഹി: കള്ളപ്പണത്തിന്റെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ വട്ടം കറങ്ങുന്നതിനിടെ അതിന്റെ ഉറവിടം തേടി പാര്‍ലമെന്റ് സമിതിയും രംഗത്തിറങ്ങുന്നു.

കള്ളപ്പണം പുറത്തുകൊണ്ടുവരാന്‍ ഇതുവരെ സ്വീകരിച്ച നടപടികളും അതു തടയാന്‍ സ്വീകരിച്ച മാര്‍ഗങ്ങളും പരിശോധിക്കാന്‍ ധനകാര്യ വകുപ്പിനായുള്ള പാര്‍ലമെന്റ് സമിതി തീരുമാനിച്ചിരിക്കുന്നത്. സുപ്രീംകോടതി നിയോഗിച്ച പ്രത്യേകാന്വേഷണ സംഘം വിഷയം പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നു മാത്രമല്ല, അതിന്റെ സൃഷ്ടിയെപ്പറ്റിയുള്ള ചില അഭിപ്രായങ്ങളും സമര്‍പ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ മേയിലാണു വിവിധ അന്വേഷണ ഏജന്‍സികളുടെ മേധാവികളുടെ സഹായത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിനു രൂപം നല്‍കിയത്.ശാരദാ ചിട്ടി തട്ടിപ്പു പോലെയുള്ളവ ആവര്‍ത്തിക്കാതിരിക്കാന്‍ അത്തരത്തിലുള്ള ഫണ്ട് ശേഖരണത്തിനു നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നതിനുള്ള ശിപാര്‍ശകളും സമര്‍പ്പിക്കാനാണു മുന്‍ നിയമമന്ത്രി കൂടിയായ വീരപ്പമൊയ്ലി അധ്യക്ഷനായ സമിതിയുടെ തീരുമാനം.


ഇതനുസരിച്ച് ചിട്ടിഫണ്ടുകള്‍, വ്യാജ പദ്ധതികള്‍ എന്നിവയെ സംബന്ധിച്ച വിവരങ്ങള്‍ സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ധനമന്ത്രാലയം, കമ്പനികാര്യ മന്ത്രാലയം, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, സെബി എന്നിവയ്ക്ക് സമിതി നോട്ടീസ് അയച്ചുകഴിഞ്ഞു. വിവിധ നിയന്ത്രക സംവിധാനങ്ങളായ സെബി, എസ് എഫ് ഐ ഒ, സിസി ഐ, ഐ ആര്‍ ഡി എ എന്നിവയുടെ പ്രവര്‍ത്തനങ്ങളും വിലയിരുത്തും. ബാങ്കുകളിലും മറ്റു ധനകാര്യ സ്ഥാപനങ്ങളിലും കിട്ടാക്കടം വര്‍ധിച്ചുവരുന്നതും പരിശോധനാ വിഷയമാക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.