ഉയരങ്ങളിലേക്കു കുതിച്ച സ്വര്‍ണം
ഉയരങ്ങളിലേക്കു കുതിച്ച സ്വര്‍ണം
Monday, September 9, 2013 11:32 PM IST
പോയവാരം ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില കുതിക്കുന്നതാണു കാണാന്‍ കഴിഞ്ഞത്. അന്താരാഷ്ട്ര വില ഉയര്‍ന്നില്ലെങ്കിലും ആഭ്യന്തര വിലകള്‍ ഇവിടത്തെ പ്രശ്നങ്ങള്‍ മുതലെടുത്ത് ഉയരുകയാണു ചെയ്തത്. രൂപയുടെ വിലയിടിവാണ് ഇതിനു പ്രധാനകാരണമായത്. കഴിഞ്ഞ കുറെ ആഴ്ചകളില്‍ രൂപയ്ക്ക് 17% വരെ വിലയിടിഞ്ഞു.

ഇതോടെ സ്വര്‍ണം വാങ്ങാന്‍ കൂടുതല്‍ പണം വേണ്ടിവന്നു. ഇന്ത്യയുടെ വലിയൊരു ഭാഗം ഇറക്കുമതി ചെയ്യുന്നു. അതിനാല്‍ വില വര്‍ധന അനിവാര്യമാകുകയും ചെയ്തു. കറന്റ് അക്കൌണ്ട് കമ്മി ഉയര്‍ന്നതോടെ സ്വര്‍ണത്തിന്റെ ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണവും കാരണമായി. കമ്മി കൂടാന്‍ ക്രൂഡോയിലും കാരണമാണെങ്കിലും അതിനു നിയന്ത്രണം അസാധ്യമാണ്.


മാത്രമല്ല, ഇറക്കുമതി ചെയ്യുന്ന സ്വര്‍ണത്തിന്റെ 20% ആഭരണമായി കയറ്റുമതി ചെയ്യണമെന്ന വ്യവസ്ഥയും വില കൂട്ടി. ഇറക്കുമതി സംബന്ധിച്ച ചില സംശയങ്ങളെത്തുടര്‍ന്ന് കസ്റംസ് വകുപ്പ് സ്വര്‍ണത്തില്‍ ഒരുഭാഗം ഗോഡൌണുകളില്‍ പിടിച്ചുവച്ചത് ദൌര്‍ലഭ്യത്തിനു കാരണമായി.

സ്വര്‍ണം ഇറക്കുമതി നിരുത്സാഹപ്പെടുത്താന്‍ അതിന്റെ വിനിമയം പൂര്‍ണമായും കറന്‍സി അടിസ്ഥാനത്തിലായിരിക്കണമെന്നു നിഷ്കര്‍ഷിക്കുകയും ചെയ്തു. ഇത് ഇനിയും തുടരാനാണ് സാധ്യത. രൂപയുടെ അനിശ്ചിതത്ത്വവും തുടര്‍ന്നേക്കും. വില കുറയുമ്പോള്‍ ഒരു ആസ്തിയെന്ന നിലയില്‍ സ്വര്‍ണം വാങ്ങി സൂക്ഷിക്കാന്‍ കഴിയുമെങ്കില്‍ അതാണ് ഉചിതമായ മാര്‍ഗം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.