ആറരലക്ഷം രൂപ വിലയുള്ള സ്മാര്‍ട്ഫോണ്‍ ഇന്ത്യയില്‍
ആറരലക്ഷം രൂപ വിലയുള്ള സ്മാര്‍ട്ഫോണ്‍ ഇന്ത്യയില്‍
Friday, May 17, 2013 10:07 PM IST
ന്യൂഡല്‍ഹി: കണ്ടാല്‍ ഞെട്ടലുണ്ടാകില്ലായിരിക്കാം... എന്നാല്‍ വില കേട്ടാല്‍ ഞെട്ടിയേക്കാം... ഒരു സ്മാര്‍ട്ഫോണിന് ഇത്ര വലിയ വിലയോ എന്നും സംശയിക്കാം.

ബ്രിട്ടീഷ് കമ്പനിയായ വെര്‍ടു വിപണിയിലിറക്കിയ ഈ സ്മാര്‍ട്ഫോണിന് വില 6,49,900 രൂപ. ഇതിനു മാത്രം എന്തിരിക്കുന്നു എന്നും ചോദിച്ചേക്കാം. വെര്‍ടു ടിഐ എന്ന പേരിലുള്ള സ്മാര്‍ട്ഫോണ്‍ സാധാരണ ആന്‍ഡ്രോയ്ഡ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നതാണ്. 3.7 ഇഞ്ച് സഫയര്‍ ക്രിസ്റല്‍ ഗ്ളാസ് ടച്ച്സ്ക്രീന്‍, 16 എം കളര്‍ ഡിസ്പ്ളേയുള്ളതും 252 പിപിഐ പ്ിക്സല്‍ ഡെന്‍സിറ്റിയുമുള്ള പോറലേല്‍ക്കാത്ത ഗ്ളാസില്‍ തീര്‍ത്ത സ്ക്രീന്‍ മറ്റു സ്മാര്‍ട്ഫോണ്‍ സ്ക്രീനുകളേക്കാള്‍ നാലിരട്ടി ബലമേറിയതാണ്. ഇനിയുമുണ്ട്.... ഗ്രേഡ് 5 ടൈറ്റാനിയത്തില്‍ തീര്‍ത്ത കെയ്സ് മറ്റു ഫോണുകളുടേതിനേക്കാള്‍ അഞ്ചിരട്ടി ഉറപ്പു നല്‍കുന്നു.


എല്ലാതരത്തിലും മനോഹരമായ ഡിസൈന്‍. ആന്‍ഡ്രോയ്ഡ് ഒഎസ്, വി 4.0 ഐസ്്ക്രീം സാന്‍ഡ്വിച്ച് പ്രവര്‍ത്തന സംവിധാനമാണ്. ഡ്യൂവല്‍ കോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ എസ്4 പ്രോസസര്‍ 1.7 ജിഗാഹെട്സും 1 ജിബി റാം ഉള്ളതാണ്. 64 ജിബി ഇന്റേണല്‍ മെമ്മറിയും 32 ജിബി എസ്ഡി കാര്‍ഡ് സപ്പോര്‍ട്ടുമുണ്ട്. 8 എംപി പിന്‍ കാമറയില്‍ ഓട്ടോഫോക്കസ്, എല്‍ഇഡി ഫ്ളാഷ് എന്നിവയുണ്ട്. 1.3 എംപി മുന്‍ കാമറയിലൂടെ വീഡിയോകോളിംഗും സാധ്യമാകും. 2 ജി, 3 ജി സപ്പോര്‍ട്ട്, വൈഫൈ, വൈഫൈ ഹോട്ട് സ്പോട്ട്, ബ്ളൂടൂത്ത് വി 4.0, യുഎസ്ബി വി 2.0 എന്നീ സൌകര്യങ്ങളുമുണ്ട്. ഇതുകൂടാതെ വെര്‍ടുവിന്റെ മാത്രം സൌകര്യങ്ങളും ഉപയോക്താവിന് ആസ്വദിക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.