പിസിയുടെ ആവശ്യകതയെ കുറിച്ച് ഇന്റല്‍ പ്രചാരണം നടത്തുന്നു
Friday, May 17, 2013 10:06 PM IST
കൊച്ചി: ഓരോ വീട്ടിലും പേഴ്സണ്‍ കംപ്യൂട്ടര്‍ ഉണ്ടാകേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവത്ക്കരിക്കാനായി ഇന്റല്‍ രാജ്യമൊട്ടാകെ പ്രചാരണം സംഘടിപ്പിക്കുന്നു.

ഒരു പിസിക്ക് എങ്ങനെ ജീവിതത്തെ മാറ്റിമറിക്കാം എന്ന് ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കു മനസിലാക്കികൊടുക്കാനും അതുവഴി പേഴ്സണല്‍ കമ്പ്യൂട്ടിംഗ് ഉപകരണത്തിന്റെ ആവശ്യകത വര്‍ധിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് ഇന്റല്‍ ഇന്ത്യ എംഎന്‍സി ബിസിനസ് ഡയറക്ടര്‍ രാമപ്രസാദ് ശ്രീനിവാസന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.


ആറാഴ്ച നീണ്ടുനില്‍ക്കുന്ന പുതിയ പ്രചരണം 10 സംസ്ഥാനങ്ങളിലെ പ്രത്യേക ഉപയോക്താക്കളെ ലക്ഷ്യമിട്ടായിരിക്കും.

ഈ പ്രചാരണത്തിന്റെ ഭാഗമായി ഒമ്പത് കമ്പ്യൂട്ടര്‍ ഉത്പാദകര്‍, നാലു ടെലിക്കോം സേവനദാതാക്കള്‍, ക്രോമ, റിലയന്‍സ് ഡിജിറ്റല്‍ തുടങ്ങിയവര്‍ ഉപഭോക്താക്കള്‍ക്കായി പ്രത്യേക ഡീലുകളും നല്‍കുന്നുണ്ട്. കൂടാതെ ഇന്റല്‍ പ്രോസസര്‍ ഉള്ള കമ്പ്യൂട്ടര്‍ വാങ്ങുമ്പോള്‍ വിതരണക്കാരും പ്രത്യേക ഓഫറുകള്‍ നല്‍കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.