ഇന്ധനക്ഷമത മെച്ചപ്പെടുത്തിയ മാരുതി സുസുകി എസ്എക്സ് 4 വിപണിയിലെത്തി
Tuesday, April 2, 2013 10:41 PM IST
കൊച്ചി: ഇടത്തരം വലിപ്പമുള്ള സെഡാനുകളുടെ വിഭാഗത്തിലെ സാന്നിധ്യം ശക്തമാക്കിക്കൊണ്ട് മാരുതി സുസുകി പൂര്‍ണമായും നവീകരിച്ച എസ്എക്സ്4 വിപണിയിലിറക്കി. ഇന്റീരിയര്‍, എക്സ്റീരിയര്‍ നവീകരണങ്ങള്‍, മെച്ചപ്പെടുത്തിയ പ്രകടനം, കൂടുതല്‍ സൌകര്യങ്ങള്‍ എന്നിവയാണ് പുതിയ എസ്എക്സ്4-ന്റെ പ്രധാന സവിശേഷതകള്‍. ഇന്ധനക്ഷമത ആറു ശതമാനം മെച്ചപ്പെടുത്തിയിട്ടുണ്ട്.

പെട്രോളില്‍ ലിറ്ററിന് 16.51 കിലോമീറ്ററാണ് മൈലേജ്. സൂപ്പര്‍ ടര്‍ബോ ഡീസല്‍ എസ്എക്സ്4 മോഡലിന് 21.79 കിലോമീറ്ററും സിഎന്‍ജി വേരിയന്റിന് കിലോയ്ക്ക് 22.1 കിലോമീറ്ററുമാണ് മൈലേജ് ലഭിക്കുക. ഓപ്ഷനലായി ലഭ്യമായ ടച്ച്സ്ക്രീന്‍ ഓഡിയോ നാവിഗേഷന്‍ തുടങ്ങിയ ആധുനിക സൌകര്യങ്ങളും പുതിയ എസ്എക്സ്4-ല്‍ ലഭ്യമാണ്. മാരുതി സുസുകി കുടുംബത്തിലെ ആദ്യത്തെ ആധുനിക ടച്ച്സ്ക്രീന്‍ നാവിഗേഷനാണിത്.


സൂപ്പര്‍ ടര്‍ബോ 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍, 1.6 ലിറ്റര്‍ വിവിടി പെട്രോള്‍ എന്‍ജിന്‍ എന്നിവയുടെ കരുത്തിന്റെ പിന്‍ബലമുള്ളവയാണ് ഈ പുതിയ വേരിയന്റുകള്‍. നിലവില്‍ ലഭ്യമായ ഗ്ളിസനിംഗ് ഗ്രേ, ബീജ്, സില്‍വര്‍, വൈറ്റ് എന്നീ നിറങ്ങള്‍ക്കു പുറമെ പുതുതായി സെറീന്‍ ബ്ളൂ, ഗ്രാനൈറ്റ് ഗ്രേ എന്നീ നിറങ്ങളിലും പുതിയ എസ്എക്സ്4 ലഭ്യമാകും. പരിഷ്കാരങ്ങള്‍ ഏറെയുണ്െടങ്കിലും അടിസ്ഥാനമോഡലിന്റെ വിലയില്‍ മാറ്റമില്ല. കൂടുതല്‍ വിവരങ്ങള്‍ ംംം.ാമൃൌശേഃ4.രീാ അല്ലെങ്കില്‍ ംംം.ാമൃൌശേൌ്വൌസശ.രീ.ശി എന്നീ വെബ്സൈറ്റുകളില്‍ നിന്നു ലഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.