ഹജ്ജ് തീർഥാടകർക്കായി സൗദി - ഖത്തർ അതിർത്തി തുറന്നു
ഹജ്ജ് തീർഥാടകർക്കായി സൗദി - ഖത്തർ അതിർത്തി തുറന്നു
Thursday, August 17, 2017 11:39 AM IST
റി​​​യാ​​​ദ്: ഖ​​​ത്ത​​​റി​​​ൽ​​​നി​​​ന്നു​​​ള്ള ഹ​​​ജ്ജ് തീ​​​ർ​​​ഥാ​​​ട​​​ക​​​രു​​​ടെ സൗ​​​ക​​​ര്യാ​​​ർ​​​ഥം അ​​​തി​​​ർ​​​ത്തി തു​​​റ​​​ന്നു​​​കൊ​​​ടു​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു സൗ​​​ദി അ​​​റേ​​​ബ്യ പ്ര​​​ഖ്യാ​​​പി​​​ച്ചു. തീ​​​ർ​​​ഥാ​​​ട​​​ക​​​ർ​​​ക്ക് ക​​​ര​​​മാ​​​ർ​​​ഗം അ​​​തി​​​ർ​​​ത്തി ക​​​ട​​​ന്നു സൗ​​​ദി​​​യി​​​ൽ പ്ര​​​വേ​​​ശി​​​ക്കാം.

ദ​​​മാ​​​മി​​​ലെ​​​യും അ​​​ൽ അ​​​ഹ്സ​​​യി​​​ലെ​​​യും എ​​​യ​​​ർ​​​പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ നി​​​ന്നു​​​ള്ള തു​​​ട​​​ർ യാ​​​ത്ര​​​യു​​​ടെ ചെ​​​ല​​​വ് സൗ​​​ദി രാ​​​ജാ​​​വ് വ​​​ഹി​​​ക്കു​​​മെ​​​ന്ന് സൗ​​​ദി പ്ര​​​സ് ഏ​​​ജ​​​ൻ​​​സി അ​​​റി​​​യി​​​ച്ചു. ഖ​​​ത്ത​​​ർ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ദോ​​​ഹ​​​യി​​​ൽ​​​നി​​​ന്നു തീ​​​ർ​​​ഥാ​​​ട​​​ക​​​രെ മക്ക​​​യ്ക്ക് അ​​​ടു​​​ത്തു​​​ള്ള ജി​​​ദ്ദ​​​യി​​​ലേ​​​ക്കു കൊ​​​ണ്ടു​​​വ​​​രാ​​​നാ​​​യി പ്ര​​​ത്യേ​​​ക വി​​​മാ​​​ന​​​ങ്ങ​​​ൾ അ​​​യ​​​യ്ക്കാ​​​നും സൗ​​​ദി രാ​​​ജാ​​​വ് ഉ​​​ത്ത​​​ര​​​വി​​​ട്ടു.
ഖ​​​ത്ത​​​റി​​​ൽ​​​നി​​​ന്നു​​​ള്ള നൂ​​​റോ​​​ളം തീ​​​ർ​​​ഥാ​​​ട​​​ക​​​ർ ഇ​​​ന്ന​​​ലെ അ​​​തി​​​ർ​​​ത്തി​​​ക​​​ട​​​ന്നു സൗ​​​ദി​​​യി​​​ൽ എ​​​ത്തി​​​യെ​​​ന്ന് സൗ​​​ദി ടി​​​വി റി​​​പ്പോ​​​ർ​​​ട്ടു ചെ​​​യ്തു.

ഖ​​​ത്ത​​​ർ രാ​​​ജ​​​കു​​​ടും​​​ബാം​​​ഗ​​​മാ​​​യ ഷേ​​​ക്ക് അ​​​ബ്ദു​​​ള്ള അ​​​ൽ​​​താ​​​നി​​​യു​​​മാ​​​യി ജി​​​ദ്ദ​​​യി​​​ൽ സൗ​​​ദി രാ​​​ജ​​​കു​​​മാ​​​ര​​​ൻ മു​​​ഹ​​​മ്മ​​​ദ് ബി​​​ൻ സ​​​ൽ​​​മാ​​​ൻ ന​​​ട​​​ത്തി​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് അ​​​തി​​​ർ​​​ത്തി തു​​​റ​​​ക്കാ​​​നു​​​ള്ള തീ​​​രു​​​മാ​​​നം വ​​​ന്ന​​​ത്.

സൗ​​​ദി​​​യു​​​ടെ ന​​​ട​​​പ​​​ടി​​​യെ ഖ​​​ത്ത​​​ർ വി​​​ദേ​​​ശ​​​മ​​​ന്ത്രി ഷേ​​​ക്ക് മു​​​ഹ​​​മ്മ​​​ദ് ബി​​​ൻ അ​​​ബ്ദു​​​ൾ റ​​​ഹ്‌​​​മാ​​​ൻ അ​​​ൽ​​​താ​​​നി സ്വാ​​​ഗ​​​തം ചെ​​​യ്തു. ഖ​​​ത്ത​​​റി​​​നെ​​​തി​​​രേ സൗ​​​ദി പ്ര​​​ഖ്യാ​​​പി​​​ച്ച ഉ​​​പ​​​രോ​​​ധം പൂ​​​ർ​​​ണ​​​മാ​​​യി നീ​​​ക്കം ചെ​​​യ്യ​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ഖ​​​ത്ത​​​ർ ഭീ​​​ക​​​ര​​​വാ​​​ദ​​​ത്തെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്നു​​​വെ​​​ന്ന് ആ​​​രോ​​​പി​​​ച്ച് പ​​​ത്താ​​​ഴ്ച മു​​​ന്പാ​​​ണ് സൗ​​​ദി​​​യും ഈ​​​ജി​​​പ്തും ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള രാ​​​ജ്യ​​​ങ്ങ​​​ൾ വ്യോ​​​മ, സാ​​​ന്പ​​​ത്തി​​​ക ഉ​​​പ​​​രോ​​​ധം പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക​​​യും ഖ​​​ത്ത​​​റു​​​മാ​​​യു​​​ള്ള ന​​​യ​​​ത​​​ന്ത്ര​​​ബ​​​ന്ധം വി​​​ച്ഛേ​​​ദി​​​ക്കു​​​ക​​​യും ചെ​​​യ്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.