ഈജിപ്തിൽ 28 പേർക്കു വധശിക്ഷ
Saturday, July 22, 2017 11:34 AM IST
കയ്റോ: പബ്ളിക് പ്രോസിക്യൂട്ടർ ഹിഷാം ബർക്കത്തിനെ 2015 ൽ ബോംബ് സ്ഫോടനം നടത്തി കൊലപ്പെടുത്തിയ കേസിൽ 28 പേർക്കു കയ്റോ ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. 15 പേരെ 25 വർഷം വീതം തടവിനും ശിക്ഷിച്ചു.
ഈജിപ്തിലെ ഗ്രാൻഡ് മുഫ്തിയുടെ സ്ഥിരീകരണം ലഭിച്ചശേഷമാണ് കോടതി ശിക്ഷ പ്രഖ്യാപിച്ചത്.