കെനിയയിൽ കുഴിബോംബ് സ്ഫോടനത്തിൽ എട്ടു മരണം
Tuesday, June 27, 2017 12:44 PM IST
മൊംബാസ: കെനിയയിൽ കുഴിബോംബ് സ്ഫോടനത്തിൽ നാലു പോലീസ് ഓഫീസർമാരും നാലു സിവിലിയന്മാരും കൊല്ലപ്പെട്ടു. ഇവർ സഞ്ചരിച്ച ട്രക്ക് സ്ഫോടനത്തിൽ തകർന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.