വൈറ്റ്ഹൗസിനു സമീപം പായ്ക്കറ്റുമായി ഒരാൾ പിടിയിൽ
Tuesday, March 28, 2017 11:47 AM IST
വാഷിംഗ്ടൺ: വൈറ്റ്ഹൗസിനു സമീപം സംശയകരമായ നിലയിൽ കണ്ടെത്തിയ ആളെ ഒരു പായ്ക്കറ്റ് സഹിതം പോലീസ് തടഞ്ഞുവച്ചു. പ്രസിഡന്റ് ഡോണൾഡ് ട്രംപും വൈസ്പ്രസിഡന്റ് മൈക്ക് പെൻസും വൈറ്റ്ഹൗസിൽ ഉണ്ടായിരുന്നപ്പോഴാണിത്. ആളെ രഹസ്യപ്പോലീസ് ചോദ്യംചെയ്തുവരുന്നു.