വ്യോമാക്രമണം: സിറിയയിൽ 24 മരണം
Thursday, February 16, 2017 2:28 PM IST
ഡമാസ്കസ്: സിറിയയിലെ അൽ ബാബ് പട്ടണത്തിൽ തുർക്കി നടത്തിയ വ്യോമാക്രമണത്തിൽ 11 കുട്ടികൾ ഉൾപ്പെടെ 24 സാധാരണക്കാർ കൊല്ലപ്പെട്ടു. സിറിയൻ ഒബ്സർവേറ്ററി അറിയിച്ചതാണിക്കാര്യം. എന്നാൽ ഐഎസ് ഭീകരരാണു കൊല്ലപ്പെട്ടതെന്നു തുർക്കി അവകാശപ്പെട്ടു.