ഷങ്ഹയ്: ചൈനയുടെ ബഹിരാകാശ വാഹനം രണ്ടു യാത്രക്കാരുമായി ബഹിരാകാശത്തേക്ക് യാത്രയായി. ഒരുമാസത്തിന് ശേഷം ഇവർ തിരിച്ചെത്തും. ബഹിരാകാശത്ത് സ്‌ഥിരമായി സ്പേസ് സ്റ്റേഷൻ 2022 ൽ തുടങ്ങുന്നതിന്റെ ഭാഗമായാണ് ഇവരുടെ യാത്ര. ഗോബി മരുഭൂമിയിൽ നിന്ന് ഇന്നലെയാണ് ബഹിരാകാശ വാഹനം വിക്ഷേപിച്ചത്.