താലിബാൻ 60 പേരെ തട്ടിക്കൊണ്ടുപോയി
Tuesday, June 21, 2016 12:25 PM IST
കാബൂൾ: അഫ്ഗാനിസ്‌ഥാനിലെ ഹെൽമന്ദ് പ്രവിശ്യയിൽ കാറുകളും ബസുകളും തടഞ്ഞ് 60 യാത്രികരെ താലിബാൻ ഭീകരർ തട്ടിക്കൊണ്ടുപോയി. ഏതാനും പേരെ പിന്നീടു വിട്ടയച്ചു. ഇനിയും 27 പേർ തങ്ങളുടെ കസ്റ്റഡിയിലുണ്ടന്നും ഇവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും താലിബാൻ വക്‌താവ് ഖാറി യുസഫ് അഹമ്മദി പറഞ്ഞു.