കാഠ്മണ്ഡു: നേപ്പാളിൽ ആറു വനിതകൾ ഉൾപ്പെടെ 36 വ്യാജഡോക്ടർമാരെ സെൻട്രൽ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ(സിഐബി) അറസ്റ്റു ചെയ്തു. വ്യാജ സർട്ടിഫിക്കറ്റുമായി പ്രശസ്ത ആശുപത്രികളിൽ ജോലി ചെയ്തവരാണു കുടുങ്ങിയത്. കാഠ്മണ്ഡു ഡിസ്ട്രിക്ട് കോടതിയിൽ ഹാജരാക്കിയ ഇവരെ അഞ്ചു ദിവസത്തേക്കു റിമാൻഡു ചെയ്തു.

ഏതാനും മാസം മുമ്പാണ് വ്യാജന്മാരെ പിടികൂടുന്നതിനു പോലീസ് വ്യാപകമായ തെരച്ചിൽ ആരംഭിച്ചത്.ഇതിനകം അറസ്റ്റിലായവരുടെ എണ്ണം 53 കഴിഞ്ഞു.