കർദിനാൾ റവാസിക്കു സാഹിത്യപുരസ്കാരം
Wednesday, May 4, 2016 11:39 AM IST
റോം: സംസ്കാരത്തിനായുള്ള പൊന്തിഫിക്കൽ കൗൺസിൽ പ്രസിഡന്റ് കർദിനാൾ ജിയാൻ ഫ്രാങ്കോ റവാസിക്ക് ഇറ്റലിയുടെ ഏറ്റവും പ്രധാനപ്പെട്ട സാഹിത്യ പുരസ്കാരം. 1957 ലാരംഭിച്ച ഗോൾഡൻ പെൻ അവാർഡാണ് കർദിനാളിനു ലഭിക്കുന്നത്.
ആൽബർട്ടോ മൊറാവിയ, യൂജെനിയോ മൊന്താലെ, യൂജെനിയ സ്കൾഫാരി തുടങ്ങിയവർ ഈ പുരസ്കാരം ലഭിച്ചവരിൽപ്പെടുന്നു.