ഇസ്ലാമാബാദ്: ഭീകര സംഘടനയായ ഐഎസിനെ പാക്കിസ്ഥാന്‍ നിരോധിച്ചു. രാജ്യത്ത് ഐഎസിന്റെ സാന്നിധ്യം ഇല്ലെന്നായിരുന്നു ഇത്രനാളും പാക് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. വിദേശകാര്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരമാണു ഐഎസിന് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.