കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ കഴിഞ്ഞദിവസമുണ്ടായ കനത്ത ഹിമപാതത്തില്‍ മരിച്ചവരുടെ എണ്ണം 200 കവിഞ്ഞു. പഞ്ച്ശീര്‍ പ്രവിശ്യയില്‍ മാത്രം 168 മരണം റിപ്പോര്‍ട്ടു ചെയ്തു. നൂറിസ്ഥാന്‍, ബദ്ഷാഖാന്‍, നംഗര്‍ഹാര്‍ പ്രവിശ്യകളിലും ശീതക്കാറ്റും ഹിമപാതവും നാശം വിതച്ചു.