നാഗാലാൻഡിൽ നാലു ലക്ഷം പേർ വോട്ട് ബഹിഷ്കരിച്ചു
നാഗാലാൻഡിൽ നാലു ലക്ഷം പേർ  വോട്ട് ബഹിഷ്കരിച്ചു
Saturday, April 20, 2024 2:54 AM IST
കൊ​​ഹി​​മ: നാ​​ഗാ​​ലാ​​ൻ​​ഡി​​ലെ ആ​​റു ജി​​ല്ല​​ക​​ളി​​ലെ നാ​​ലു ല​​ക്ഷം പേ​​ർ ഇ​​ന്ന​​ലെ ന​​ട​​ന്ന വോ​​ട്ടെ​​ടു​​പ്പ് ബഹിഷ്കരിച്ചു. ഒ​​ന്പ​​തു മ​​ണി​​ക്കൂ​​ർ പോ​​ളിം​​ഗ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ കാ​​ത്തി​​രു​​ന്നെ​​ങ്കി​​ലും ഒ​​റ്റ വോ​​ട്ട​​ർ​​പോ​​ലും എ​​ത്തി​​യി​​ല്ല.

ഫ്രോ​​ണ്ടി​​യ​​ർ നാ​​ഗാ​​ലാ​​ൻ​​ഡ് ടെ​​റി​​ട്ട​​റി(​​എ​​ഫ്എ​​ൻ​​ടി) രൂ​​പ​​വ​​ത്ക​​രി​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​മു​​യ​​ർ​​ത്തു​​ന്ന ഈ​​സ്റ്റേ​​ൺ നാ​​ഗാ​​ലാ​​ൻ​​ഡ് പീ​​പ്പി​​ൾ​​സ് ഓ​​ർ​​ഗ​​നൈ​​സേ​​ഷ​​ൻ(​​ഇ​​എ​​ൻ​​പി​​ഒ) ആ​​ണ് വോ​​ട്ട് ബ​​ഹി​​ഷ്ക​​ര​​ണ​​ത്തി​​ന് ആ​​ഹ്വാ​​നം ചെ​​യ്ത​​ത്. നാ​​ഗാ​​ലാ​​ൻ​​ഡി​​ലെ കി​​ഴ​​ക്ക​​ൻ മേ​​ഖ​​ല​​യി​​ലെ ഏ​​ഴു ഗോ​​ത്ര സം​​ഘ​​ട​​ന​​ക​​ളു​​ടെ അ​​പ്പെ​​ക്സ് ബോ​​ഡി​​യാ​​ണ് ഇ​​എ​​ൻ​​പി​​ഒ.


20 നി​​യ​​മ​​സ​​ഭാ മ​​ണ്ഡ​​ല​​ങ്ങ​​ൾ ഉ​​ൾ​​പ്പെ​​ടു​​ന്ന മേ​​ഖ​​ല​​യി​​ലെ 738 പോ​​ളിം​​ഗ് സ്റ്റേ​​ഷ​​നു​​ക​​ളി​​ൽ രാ​​വി​​ലെ ഏ​​ഴു മു​​ത​​ൽ വൈ​​കു​​ന്നേ​​രം നാ​​ലു വ​​രെ പോ​​ളിം​​ഗ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ഉ​​ണ്ടാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ 20 എം​​എ​​ൽ​​എ​​മാ​​രു​​ൾ​​പ്പെ​​ടെ ആ​​രും വോ​​ട്ട് ചെ​​യ്യാ​​നെ​​ത്തി​​യി​​ല്ല. നാ​​ഗാ​​ലാ​​ൻ​​ഡി​​ലെ ഏ​​ക ലോ​​ക്സ​​ഭാ സീ​​റ്റി​​ൽ 13.25 ല​​ക്ഷം വോ​​ട്ട​​ർ​​മാ​​രാ​​ണു​​ള്ള​​ത്. കി​​ഴ​​ക്ക​​ൻ നാ​​ഗാ​​ലാ​​ൻ​​ഡി​​ൽ 4,00,632 വോ​​ട്ട​​ർ​​മാ​​രു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.